KERALABREAKING NEWSLATEST

18നും 45നും ഇടയില്‍ പ്രായമുള്ളവര്‍ക്കും വാക്‌സിന്‍ സൗജന്യം; ഉത്തരവിറങ്ങി

തിരുവനന്തപുരം: സംസ്ഥാനത്ത് 18നും 45നും ഇടയില്‍ പ്രായമായവര്‍ക്ക് കോവിഡ് വാക്‌സിന്‍ സൗജന്യമായി നല്‍കുമെന്ന് വ്യക്തമാക്കി കൊണ്ടുള്ള ആരോഗ്യവകുപ്പിന്റെ ഉത്തരവ് പുറത്തിറങ്ങി. സര്‍ക്കാര്‍ മേഖലയിലാണ് വാക്‌സിന്‍ സൗജന്യമായി നല്‍കുക. കഴിഞ്ഞ ദിവസം മുതല്‍ കോവിന്‍ ആപ്പ് വഴി 18 കഴിഞ്ഞവര്‍ക്കുള്ള വാക്‌സിന്‍ രജിസ്‌ട്രേഷന്‍ ആരംഭിച്ചിരുന്നു.പുതിയ ഉത്തരവോടെ സംസ്ഥാനത്ത് എല്ലാ വിഭാഗം ജനങ്ങള്‍ക്കും കോവിഡ് വാക്‌സിന്‍ സൗജന്യമായി ലഭിക്കും. സംസ്ഥാനത്ത് എല്ലാവര്‍ക്കും കോവിഡ് വാക്‌സിന്‍ സൗജന്യമായി നല്‍കുമെന്ന് മുഖ്യമന്ത്രി കഴിഞ്ഞ ദിവസവും ആവര്‍ത്തിച്ച് വ്യക്തമാക്കിയിരുന്നു. എല്ലാവര്‍ക്കും സൗജന്യ കോവിഡ് വാക്‌സീന്‍ ഉറപ്പാക്കുകയാണ് സംസ്ഥാന സര്‍ക്കാരിന്റെ ലക്ഷ്യം.18 നും 45 നും ഇടയിലുള്ളവര്‍ക്ക് രണ്ട് ഡോസ് വാക്‌സിന്‍ സൗജന്യമായി തന്നെ നല്‍കാന്‍ ഇന്നലെ ചേര്‍ന്ന സംസ്ഥാന മന്ത്രിസഭാ യോഗം തീരുമാനിച്ചിരുന്നു. കേരളം ഒരു കോടി ഡോസ് വാക്‌സിന്‍ വില കൊടുത്ത് വാങ്ങാന്‍ തീരുമാനിച്ചിട്ടുണ്ട്. വാക്‌സിന്‍ വില സംബന്ധിച്ച് ഹൈക്കോടതിയിലും സുപ്രീം കോടതിയിലും കേസുകളുണ്ട്. വിധി വന്ന ശേഷമായിരിക്കും ഓര്‍ഡര്‍ കൊടുക്കുക എന്നും മുഖ്യമന്ത്രി അറിയിച്ചു.

Related Articles

Back to top button