BREAKINGKERALA

18 ദിവസം, ഇനിയും കണ്ടെത്താനുളളത് നൂറിലേറെ പേരെ; തിരച്ചില്‍ തുടരുന്നതില്‍ അന്തിമ തീരുമാനം നാളെ

കല്‍പ്പറ്റ : വയനാട് ഉരുള്‍ പൊട്ടലില്‍ കാണാതായവര്‍ക്കുള്ള തിരച്ചില്‍ തുടരുന്ന കാര്യത്തില്‍ അന്തിമ തീരുമാനം നാളെ. നൂറിലേറെ പേരെ ഇനിയും കണ്ടെത്താന്‍ ഉണ്ടെങ്കിലും കഴിഞ്ഞ ഏതാനും ദിവസങ്ങളായി നടത്തുന്ന തിരച്ചില്‍ കാര്യമായ പുരോഗതിയില്ലാത്ത സാഹചര്യത്തിലാണ് തിരച്ചില്‍ തുടരണോ എന്ന കാര്യം സര്‍ക്കാര്‍ ആലോചിക്കുന്നത്.
കഴിഞ്ഞ 18 ദിവസമായി ദുരന്ത ഭൂമി ഉഴുതുമറിച്ച നടത്തിയ തിരച്ചിലിന് ഒടുവിലും നൂറിലേറെ പേര്‍ ഇപ്പോഴും കാണാമറയത്താണ്. മുണ്ടക്കയിലും ചൂരല്‍ മലയിലും പുഞ്ചിരിമറ്റത്തുമെല്ലാം ഇപ്പോള്‍ തിരച്ചില്‍ പേരിന് മാത്രമാണ്. ചാലിയാറിന്റെ തീരങ്ങളില്‍ വിവിധ സേനാവിഭാഗങ്ങള്‍ തിരച്ചില്‍ തുടരുന്നുണ്ടെങ്കിലും കഴിഞ്ഞ ഏതാനും ദിവസങ്ങളായി ചില ശരീര ഭാഗങ്ങള്‍ അല്ലാതെ കാര്യമായി ഒന്നും കണ്ടെത്താന്‍ കഴിഞ്ഞിട്ടുമില്ല. ഈ സാഹചര്യത്തില്‍ തിരച്ചില്‍ അനന്തമായി നീട്ടിക്കൊണ്ട് പോകണോ എന്ന കാര്യമാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. ദുരിത ബാധിതരോ കാണാതായവരുടെ ബന്ധുക്കളോ ആവശ്യപ്പെട്ടാല്‍ തെരച്ചില്‍ തുടരും. ഇക്കാര്യത്തില്‍ നാളെ അന്തിമ തീരുമാനം ഉണ്ടായേക്കും.

Related Articles

Back to top button