BREAKING NEWSKERALA

18 നും 45 നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് വാക്‌സീന്‍ നല്‍കാന്‍ മര്‍ഗ്ഗരേഖ ഇങ്ങനെ

18 നും 45 നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് വാക്‌സീന്‍ നല്‍കാന്‍ മര്‍ഗ്ഗരേഖയായി. ലഭ്യത കുറവായതിനാല്‍ മുന്‍ഗണനാ ഗ്രൂപ്പുകള്‍ക്കായിരിക്കും ആദ്യം വാക്‌സീന് നല്‍കുക. മറ്റസുഖങ്ങള്‍ സംബന്ധിച്ച സര്‍ട്ടിഫിക്കേറ്റ് അടക്കം രേഖകള്‍ ഹാജരാക്കി നടപടികള്‍ പൂര്‍ത്തിയാക്കണം. വാക്‌സീന്‍ കേന്ദ്രങ്ങളില്‍ 18-45 വിഭാഗത്തിന് പ്രത്യേകം ക്യൂ ഉണ്ടാകും.
രണ്ടാം ഡോസുകാര്‍ക്കും വാക്‌സിന് വേണ്ടി ഒന്‍ലൈന്‍ സൗകര്യം ലഭ്യമാക്കും. സ്‌പോട് രജിസ്‌ട്രേഷന്‍ ഉണ്ടാകില്ല. കേരളം വിലകൊടുത്ത് വാങ്ങിയ വാക്‌സീന്‍ വിതരണം തുടങ്ങുന്നത്. ജില്ലാ തലത്തില്‍ അപേക്ഷകള്‍ പരിശോധിച്ച് അറിയിപ്പ് ലഭിച്ചവര്‍ മാത്രമാണ് തിങ്കളാഴ്ച മുതല്‍ വാക്‌സിനേഷന്‍ കേന്ദ്രങ്ങളില്‍ എത്തേണ്ടത്.
സെക്കന്‍ഡ് ഡോസ് കാത്തിരിക്കുന്ന മറ്റു വിഭാഗക്കാര്‍ക്കും പൂര്‍ണ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ഏര്‍പ്പെടുത്തുന്നതോടെ സ്‌പോട്ട് രജിസ്‌ട്രേഷന്‍ ഇല്ലാതാകും. വാക്‌സീന്‍ കേന്ദ്രങ്ങളില്‍ 18-45 വിഭാഗത്തിന് പ്രത്യേകം ക്യൂ ഉണ്ടാകും.
45 നു താഴെ പ്രായമുള്ള ഗുരുതര രോഗബാധിതരുടെ കോവിഡ് വാക്‌സിനേഷന് തിങ്കളാഴ്ച തുടക്കമാകും. 33,078 പേരാണ് രജിസ്റ്റര്‍ ചെയ്തത്. ഇതിനകം 33,500ാളം അപേക്ഷകള്‍ ലഭിച്ചു. അപേക്ഷക്കൊപ്പമുള്ള ഡോക്ടറുടെ സാക്ഷ്യപത്രം പരിശോധിച്ച് ഇതുവരെ മുപ്പതില്‍ താഴെ അപേക്ഷകളാണ് ആരോഗ്യവകുപ്പ് അംഗീകരിച്ചത്.
ഗുരുതര ഹൃദ്രോഗമുള്ളവര്‍, ഗുരുതരാവസ്ഥയില്‍ പ്രമേഹത്തിനും രക്തസമ്മര്‍ദ്ദത്തിനും ചികില്‍സ തേടുന്നവര്‍, പക്ഷാഘാതമുണ്ടായവര്‍, വൃക്കകരള്‍ രോഗികള്‍, അവയവ മാറ്റം നടത്തിയവര്‍, ഗുരുതര ശ്വാസകോശ രോഗികള്‍, അര്‍ബുദ ബാധിതര്‍, രക്തസംബന്ധമായ ഗുരുതര രോഗങ്ങളുള്ളവര്‍, എച്ച്. ഐ.വി ബാധിതര്‍ തുടങ്ങി 20 രോഗാവസ്ഥകളുള്ളവര്‍ക്കാണ് ആദ്യം കുത്തിവയ്പ് നല്കുന്നത്.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker