BREAKINGKERALA

18 വയസില്‍ താഴെയുളളവര്‍ വാഹനമോടിച്ചാല്‍ രക്ഷിതാവിനെ കുറ്റക്കാരനാക്കാമോ? എംവിഡി നിയമം ചോദ്യംചെയ്ത് ഹൈക്കോടതിയില്‍ ഹര്‍ജി

കൊച്ചി : പ്രായപൂര്‍ത്തിയാകാത്തവര്‍ വാഹനമോടിച്ചാല്‍ രക്ഷിതാവിനെയോ വാഹന ഉടമയെയോ കുറ്റക്കാരായി കണക്കാക്കാമെന്ന മോട്ടോര്‍ വാഹന നിയമത്തിലെ 199 എ വകുപ്പിന്റെ ഭരണഘടനാപരമായ സാധുത ചോദ്യം ചെയ്ത് ഹൈക്കോടതിയില്‍ ഹര്‍ജി. ഹര്‍ജിയില്‍ ജസ്റ്റിസ് ബച്ചു കുര്യന്‍ തോമസ് എതിര്‍കക്ഷികള്‍ക്ക് നോട്ടീസയച്ചു. ഹര്‍ജി ഡിസംബര്‍ പത്തിന് പരിഗണിക്കാന്‍ മാറ്റി.
പ്രായപൂര്‍ത്തിയാകാത്തയാളെ കുറ്റകൃത്യം ചെയ്യാന്‍ രക്ഷിതാവ് സഹായിക്കുകയോ പ്രേരിപ്പിക്കുകയോ ചെയ്യാത്ത കേസുകളില്‍ പോലും 199 എ വകുപ്പ് പ്രകാരം വാഹനത്തിന്റെ ഉടമക്കോ രക്ഷിതാവിനോ മൂന്ന് വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാം. നിലവിലെ മോട്ടോര്‍ വാഹന നിയമ പ്രകാരം ഇതേ കേസില്‍ പരമാവധി മൂന്ന് മാസമാണ് തടവ് ശിക്ഷ.

Related Articles

Back to top button