BREAKING NEWSKERALALATEST

18- 44 പ്രായക്കാരുടെ വാക്‌സിനേഷന്‍; ആദ്യദിനം കാല്‍ലക്ഷം അപേക്ഷ

തിരുവനന്തപുരം : സംസ്ഥാനത്തു 18 മുതല്‍ 44 വയസ്സു വരെയുള്ള മുന്‍ഗണനാ വിഭാഗത്തിന്റെ വാക്‌സിനേഷന്‍ റജിസ്‌ട്രേഷന്‍ ആരംഭിച്ചതോടെ ആദ്യ ദിവസമെത്തിയത് 25,237 അപേക്ഷകള്‍. ഇന്നലെ രാത്രി 9 വരെയുള്ള കണക്കാണിത്. അപേക്ഷകള്‍ പരിഗണിച്ചു തുടങ്ങിയിട്ടില്ല.
കോവിഡ് ഇതര രോഗങ്ങള്‍ ഉള്ളവരെയാണു മുന്‍ഗണനാ പട്ടികയില്‍ ഉള്‍പ്പെടുത്തുന്നത്. കോവിന്‍ പോര്‍ട്ടലിലെ റജിസ്‌ട്രേഷനു ശേഷം അവിടെ നിന്നു ലഭിക്കുന്ന റഫറന്‍സ് ഐഡി നമ്പര്‍ ഉപയോഗിച്ചാണു സംസ്ഥാന സര്‍ക്കാരിന്റെ വെബ്‌സൈറ്റില്‍ (covid19.kerala.gov.in/vaccine) റജിസ്റ്റര്‍ ചെയ്യേണ്ടത്. വാക്‌സിനേഷന്‍ 17ന് ആരംഭിക്കും. അനുബന്ധ രോഗങ്ങളുണ്ടെന്ന് തെളിയിക്കാനുള്ള സര്‍ട്ടിഫിക്കറ്റിനായി ലോക്ഡൗണ്‍ കാലത്ത് ആശുപത്രി സന്ദര്‍ശനം പ്രയാസമാണെന്നു പരാതി ഉയര്‍ന്നിട്ടുണ്ട്. ഇതിനു പകരം മെഡിക്കല്‍ രേഖകളോ ഡിസ്ചാര്‍ജ് സമ്മറിയോ അപ്‌ലോഡ് ചെയ്യാന്‍ സൗകര്യമുണ്ടാക്കണമെന്നാണ് ആവശ്യം.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker