പാലക്കാട് : നീതിക്കുവേണ്ടിയുള്ള പല സമരങ്ങളും കണ്ട കേരളം ഇന്ന് വ്യത്യസ്തമായ ഒരു സമരത്തിന് സാക്ഷ്യം വഹിക്കുകയാണ്. വാളയാർ പ്രതികളെ രക്ഷിക്കാൻ ശ്രമിച്ചു എന്ന ആരോപണ വിധേയനായ പൊലിസ് മേധാവിയ്ക്കെതിരെ നടപടി ആവശ്യപ്പെട്ട് പാലക്കാട് സ്റ്റേഡിയം സ്റ്റാൻ്റിൽ ഇന്ന് ഏകദിന സത്യാഗ്രഹം നടക്കുന്നു. വാളയാർ കുട്ടികളുടെ അമ്മയ്ക്കൊപ്പം ,അതേ പൊലീസ് ഉദ്യോഗസ്ഥൻ്റെ മർദ്ദനത്തിനും അധികാര ഗർവ്വിനും മുൻ കാലത്ത് ഇരയായ കുടുബങ്ങളിലെ രണ്ട് അമ്മമാർ കൂടിയാണ് ഇന്ന് സമരം നടത്തുന്നത്. അത് തന്നെയാണ് ഈ സമരത്തെ ശ്രദ്ധേയമാകുന്നതും.
വാളയാർ നീതി സമരസമിതിയുടെ ആഭിമുഖ്യത്തിൽ രാവിലെ പത്തു മുതൽ അഞ്ചു വരെയാണ് സത്യാഗ്രഹ സമരം. വിവിധ മനുഷ്യാവകാശ – ജനാധിപത്യ സംഘടനാ പ്രതിനിധികൾ സമരത്തിൽ പങ്കാളികളാകും.