തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷം ആവേശകരമായ വിജയം നേടിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. പതിനാല് ജില്ലകളില്‍ പതിനൊന്നിലും ഇടതുമുന്നണി വിജയിച്ചു. സര്‍വതലങ്ങളിലും എല്‍ഡിഎഫ് മുന്നേറ്റമാണ് ഉണ്ടായത്. ഇത് ജനങ്ങളുടെ വിജയമാണ്. നമ്മള് ഒന്നായി തുടരണമെന്ന ദൃഡനിശ്ചയത്തിന്റെ പ്രതിഫലനമാണ് ഈ വിജയമെന്നും പിണറായി പറഞ്ഞു.
കേരളത്തിന്റെ വികസനത്തെ തകര്‍ക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് നാടിന്റെ മറുപടിയാണ് ജനങ്ങള്‍ തെരഞ്ഞെടുപ്പില്‍ നല്‍കിയത്. സംസ്ഥാനത്ത് യുഡിഎഫ് അപ്രസക്തമായി. 2015ലേതിനെക്കാള്‍ മികച്ച വിജയമാണ് സംസ്ഥാനത്ത് നേടാനായതെന്നും പിണറായി പറഞ്ഞു