KERALALATEST

‘ ദൈവം തമ്പുരാനാണ് എന്നെ ഈ കേസില്‍ സാക്ഷിയാക്കിയത്, എന്റെ കുഞ്ഞിന് നീതി കിട്ടി ‘ ; അഭയകേസ് വിധി മുഖ്യസാക്ഷി രാജു

അഭയകേസില്‍ ഫാ.തോമസ് കോട്ടൂരും സിസ്റ്റര്‍ സെഫിയും കുറ്റക്കാരെന്ന് കണ്ടെത്തിയ കോടതി വിധിയില്‍ സന്തോഷമെന്ന് മുഖ്യസാക്ഷി രാജു. മൊഴിമാറ്റാന്‍ കോടികളാണ് തനിക്ക് വാഗ്ദാനം ചെയ്തതെന്നും, ഒരു രൂപ പോലും വാങ്ങിയിട്ടില്ലെന്നും രാജു പറഞ്ഞു. പലരും കൂറുമാറിയ കേസില്‍ മൊഴിയില്‍ ഉറച്ചുനിന്ന സാക്ഷിയായിരുന്നു രാജു.

രാജുവിന്റെ വാക്കുകള്‍:

‘ദൈവം തമ്പുരാനാണ് എന്നെ ഈ കേസില്‍ സാക്ഷിയാക്കിയത്. എന്നെ വിലയ്ക്ക് മേടിക്കാന്‍ കോടികളാ ഓഫര്‍ ചെയ്തത്, ആരുടെയും ഒരു രൂപ പോലും ഞാന്‍ വാങ്ങിയിട്ടില്ല. ഇന്നും ഞാന്‍ കോളനിയിലാ കിടക്കുന്നത്. എനിക്കും പെണ്‍മക്കളുണ്ട്, ഇത്രയും വളര്‍ത്തിയിട്ട് പെട്ടെന്ന് കാണാതായാല്‍ എന്തായിരിക്കും അവസ്ഥയെന്ന് ആലോചിച്ച് നോക്കൂ. എന്റെ കുഞ്ഞിന് നീതി കിട്ടി, എനിക്ക് അതുമതി. ഞാന്‍ ഹാപ്പിയാണ്’, രാജു പറഞ്ഞു.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker