തിരുവനന്തപുരം മേയർ ആയി ചുമതലയേറ്റ ആര്യ രാജേന്ദ്രന് അഭിനന്ദനവുമയി കമൽ ഹാസൻ. ഫെയ്സ്ബുക്ക് പോസ്റ്റിൽ ആര്യയുട ചിത്രം പങ്കുവെച്ചാണ് കമൽ ഹാസൻ അഭിനന്ദനങ്ങൾ അറിയിച്ചിരിക്കുന്നത്.
ചെറുപ്രായത്തിൽ തന്നെ തിരുവനന്തപുരം മേയറായി ചുമതലയേറ്റ സഖാവ് ആര്യ രാജേന്ദ്രന് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ എന്നാണ് കമൽ ഹാസൻ കുറിച്ചിരിക്കുന്നത്. തമിഴ്നാടിനും മാറ്റത്തിന് തയ്യാർ എന്ന് കമൽ കുറിച്ചു. നേരത്തേ, രാഷ്ട്രീയ പാർട്ടി പ്രഖ്യാപിച്ച കമൽ ഹാസൻ സ്ത്രീ ശാക്തീകരണത്തിനാണ് തന്റെ ‘മക്കൾ നീതി മയ്യം’ പാർട്ടി മുൻഗണന നൽകുന്നതെന്ന് പ്രഖ്യാപിച്ചിരുന്നു.