LATESTKERALAPOLITICS

കോണ്‍ഗ്രസ് പാര്‍ട്ടിയിലെ ഗ്രൂപ്പിസം അവസാനിപ്പിക്കണം; യുഡിഎഫിന് അനുകൂലമായൊരു കാലാവസ്ഥ നിലവില്‍ കേരളത്തിലുണ്ടെന്ന് പിജെ ജോസഫ്

 


യുഡിഎഫിന് അനുകൂലമായൊരു കാലാവസ്ഥ നിലവില്‍ കേരളത്തിലുള്ളതായി പിജെ ജോസഫ്. എന്നാല്‍, യോജിച്ച് നില്‍ക്കേണ്ടതുണ്ട്. പ്രത്യേകിച്ച് കോണ്‍ഗ്രസ് പാര്‍ട്ടിയിലെ ഗ്രൂപ്പിസം അവസാനിപ്പിക്കണമെന്നും പിജെ ജോസഫ് പറഞ്ഞു.

കഴിഞ്ഞ പാര്‍ലമെന്റ് ഇലക്ഷനില്‍ 20ല്‍ 10 സീറ്റും യുഡിഎഫിന് നേടാനായി. ഒരേ മനസോടെ പ്രവര്‍ത്തിച്ചാല്‍ വിജയിക്കാന്‍ സാധിക്കും. ലോക്കല്‍ ബോഡി ഇലക്ഷനില്‍ യോജിച്ച നീക്കങ്ങളല്ല ഉണ്ടായത്. പ്രത്യേകിച്ച് ഗ്രൂപ്പ് പ്രവര്‍ത്തനങ്ങള്‍ യുഡിഎഫിനെ ബാധിച്ചു. അതവസാനിപ്പിച്ച് ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും ഒരേമനസോടെ നീങ്ങണം. കളക്ടീവ് ലീഡര്‍ഷിപ്പാണ് കോണ്‍ഗ്രസില്‍ ഉണ്ടാവേണ്ടതുണ്ടെന്നും പിജെ ജോസഫ് വ്യക്തമാക്കി.

Related Articles

Back to top button