BREAKING NEWSKERALALATEST

2 ഡോസ് വാക്‌സീന്‍ എടുത്താല്‍ കോവിഡ് സാധ്യത കുറയും

കൊച്ചി: കോവിഡ് വാക്‌സീന്റെ 2 ഡോസും സ്വീകരിച്ചവര്‍ക്കു വൈറസ് ബാധയുണ്ടാകാനുള്ള സാധ്യത കുറവാണെന്ന് ആരോഗ്യ വിദഗ്ധര്‍. കോവിഡ് പോസിറ്റീവായാലും അവരില്‍ രോഗം ഗുരുതരമാകില്ല. വാക്‌സീന്‍ സ്വീകരിച്ച 10,000 പേരില്‍ പരമാവധി 4 പേര്‍ പോസിറ്റീവായേക്കാം.
കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തു വിട്ട വിവരങ്ങള്‍ പ്രകാരം കോവിഷീല്‍ഡ് വാക്‌സീന്റെ 2 ഡോസും സ്വീകരിച്ചവരില്‍ 0.03% പേരിലും കോവാക്‌സീന്റെ 2 ഡോസും സ്വീകരിച്ചവരില്‍ 0.04% പേരിലും മാത്രമാണു പിന്നീടു വൈറസ് ബാധയുണ്ടായത്. 2 ഡോസും സ്വീകരിച്ച 99.96% പേര്‍ക്കും വൈറസ് ബാധയുണ്ടായിട്ടില്ലെന്നാണ് ഈ കണക്കുകള്‍ വ്യക്തമാക്കുന്നതെന്ന് ഐഎംഎ കൊച്ചി മുന്‍ പ്രസിഡന്റ് ഡോ. രാജീവ് ജയദേവന്‍ പറഞ്ഞു. സംസ്ഥാനത്തു വാക്‌സീന്‍ സ്വീകരിച്ചവരില്‍ അപൂര്‍വം ചിലര്‍ പിന്നീട് കോവിഡ് പോസിറ്റീവായെങ്കിലും ജലദോഷം പോലുള്ള ചെറിയ രോഗ ലക്ഷണങ്ങള്‍ മാത്രമാണുണ്ടായതെന്നു !ഡോ. രാജീവ് പറഞ്ഞു.
2 ഡോസ് വാക്‌സീന്‍ സ്വീകരിച്ചവര്‍ക്കും വൈറസ് ബാധിക്കാന്‍ സാധ്യതയുണ്ടെങ്കിലും ഗുരുതര സാഹചര്യമുണ്ടാകില്ലെന്നു രാജഗിരി ആശുപത്രി മെഡിക്കല്‍ സൂപ്രണ്ട് ഡോ. സണ്ണി പി. ഓരത്തേല്‍ ചൂണ്ടിക്കാട്ടി. ഇവര്‍ കോവിഡ് പോസിറ്റീവായാലും രോഗലക്ഷണങ്ങള്‍ പ്രകടിപ്പിക്കണമെന്നില്ല. അതിനാല്‍ വൈറസ് വാഹകരായി മാറാന്‍ സാധ്യതയുണ്ട്. അതുകൊണ്ടാണു 2 ഡോസ് വാക്‌സീന്‍ സ്വീകരിച്ചാലും തുടര്‍ന്നും കോവിഡ് പ്രോട്ടോക്കോള്‍ പൂര്‍ണമായി പാലിക്കണമെന്നു നിര്‍ദേശിക്കുന്നത്.

***

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker