SPORTSCRICKET

20 പന്തിൽ ഫിഫ്റ്റി; റോഡ് സേഫ്റ്റി ക്രിക്കറ്റ് പോരാട്ടത്തിൽ പതിവ് ആവർത്തിച്ച് വീരു

റോഡ് സേഫ്റ്റി ക്രിക്കറ്റ് പോരാട്ടത്തിൽ ഇന്ത്യ ലെജൻഡ്‌സിന് വിജയം. ബംഗ്ലാദേശ് ലെജൻഡ്സിനെ പത്ത് വിക്കറ്റിനാണ് സച്ചിനും സംഘവും തോൽപ്പിച്ചത്.

ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് ലെജൻഡ്സ് 109 റൺസിന് ഓൾഔട്ടായി. മറുപടി ബാറ്റിങ്ങിൽ വെറും 10.1 ഓവറിൽ വിക്കറ്റൊന്നും നഷ്‌ടപ്പെടാതെ ഇന്ത്യ ലെജൻഡ്സ് വിജയം സ്വന്തമാക്കി.

സച്ചിൻ ടെൻഡുൽക്കറും വിരേന്ദർ സെവാഗുമാണ് ഇന്ത്യ ലെജൻഡ്സിനായി ഓപ്പണർമാരായത്. ആദ്യ പന്തിൽ തന്നെ ഫോറടിച്ച് സെവാഗ് വെടിക്കെട്ടിനു തിരികൊളുത്തി. വെറും 20 പന്ത് ആകുമ്പോഴേക്കും സെവാഗ് അർധ സെഞ്ചുറി നേടി. 35 പന്തുകളിൽ നിന്ന് പത്ത് ഫോറും അഞ്ച് സിക്‌സുമായി 80 റൺസ് നേടിയ സെവാഗിനൊപ്പം 26 പന്തിൽ നിന്ന് 33 റൺസുമായി സച്ചിൻ പുറത്താകാതെ നിന്നു. അഞ്ച് ഫോർ അടങ്ങിയതായിരുന്നു സച്ചിന്റെ ഇന്നിങ്സ്.

ഇന്ത്യ ലെജൻഡ്സിനുവേണ്ടി യുവരാജ് സിങ്, പ്രഗ്യാൻ ഓജ, വിനയ് കുമാർ എന്നിവർ രണ്ട് വീതം വിക്കറ്റുകൾ നേടി. 33 പന്തിൽ നിന്ന് 49 റൺസ് നേടിയ നസിമുദ്ദീൻ മാത്രമാണ് ബംഗ്ലാദേശ് ലെജൻഡ്സിനുവേണ്ടി ഭേദപ്പെട്ട പ്രകടനം നടത്തിയത്.

Related Articles

Back to top button