തദ്ദേശ തെരഞ്ഞെടുപ്പില്‍ സിപിഎം ബിജെപിക്ക് വോട്ട് മറിച്ചുവെന്ന് മാത്യു കുഴല്നാടന്.1000 വാര്‍ഡുകളില്‍ നടത്തിയ പഠനത്തില്‍ 100 വാര്‍ഡുകളില്‍ സിപിഎം ബിജെപിക്ക് വോട്ട് മറിച്ചുവെന്നു വ്യക്തമാണ്. രക്തസാക്ഷി അഭിമന്യുവിന്റെ വട്ടവട പഞ്ചായത്തില്‍ പോലും അവിശുദ്ധ ബന്ധമുണ്ടായതായും മാത്യു കുഴല്നാടന് ആരോപിച്ചു. യുഡിഎഫിന് എവിടെയൊക്കെ കോട്ടമുണ്ടായി എന്നത് സംബന്ധിച്ച് നാളെ നടക്കുന്ന കെപിസിസി യോഗത്തില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നും മാത്യു കുഴല്‍നടന്‍ തിരുവനന്തപുരത്ത് പറഞ്ഞു.
അതേസമയം തദ്ദേശ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് വോട്ട് ഷെയറില്‍ കുറവുണ്ടായിട്ടില്ലെന്നു പഠനറിപ്പോര്‍ട്ട്. കെപിസിസി റിസര്‍ച്ച് ആന്‍ഡ് ഡെവലപ്മെന്റ് ഡിപ്പാര്‍ട്ട്മെന്റ് നടത്തിയ പഠനത്തിലാണ് കണ്ടെത്തല്‍.