NATIONAL

‘2014-ന് ശേഷം ഉദ്ഘാടനം ചെയ്ത പാലത്തിനും കെട്ടിടത്തിനും സമീപം പോകരുത്’; പരിഹസിച്ച് പ്രകാശ് രാജ്

ബിജെപിയ്ക്ക് എതിരെ പതിവായി വിമർശനങ്ങൾ ഉന്നയിക്കുന്ന നടനാണ് പ്രകാശ് രാജ്. ഇപ്പോഴിതാ മോദി സർക്കാരിനെതിരെ പരോക്ഷമായ പ്രതികരണവുമായി എത്തിയിരിക്കുകയാണ് താരം. 2014-ന് ശേഷം ഉദ്ഘാടനം ചെയ്യുകയോ പണികഴിപ്പിക്കുകയോ ചെയ്ത പാലം, കെട്ടിടങ്ങൾ, വിമാനത്താവളങ്ങൾ, ആശുപത്രികൾ തുടങ്ങിയവയുടെ അടുത്തേയ്‌ക്കൊന്നും പോകരുതെന്ന് പ്രകാശ് രാജ് കുറിച്ചു. മൺസൂൺ മുന്നറിയിപ്പ് എന്ന് പറഞ്ഞുകൊണ്ടാണ് താരത്തിന്റെ കുറിപ്പ് ആരംഭിക്കുന്നത്. മോദി സർക്കാറിനെതിരെയുള്ള താരത്തിന്റെ പരോക്ഷ പ്രതികരണം സോഷ്യൽ മീഡിയയെ ചൂടുപിടിപ്പിച്ചിട്ടുണ്ട്.

പ്രകാശ് രാജിന്റെ പോസ്റ്റിനെ പിന്തുണച്ചും പ്രതികൂലിച്ചും നിരവധിയാളുകൾ എത്തുന്നുണ്ട്.

Related Articles

Back to top button