
രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ, പരിശോധ കുറഞ്ഞ നിരക്കിലോ സൗജന്യമായോ കൊവിഡ് ചികിത്സ നൽകാൻ സന്നദ്ധരായ സ്വകാര്യ ആശുപത്രികളുടെ വിശദാംശങ്ങൾ കൈമാറണമെന്ന് കേന്ദ്രസർക്കാരിനോട് സുപ്രിംകോടതി.
സ്വകാര്യ ആശുപത്രികളുടെ ചൂഷണം അവസാനിപ്പിക്കണമെന്നും, ചികിത്സാ നിരക്കിൽ നിയന്ത്രണം കൊണ്ടുവരണമെന്നുമുള്ള ഹർജി പരിഗണിക്കവെയാണ് നിർദേശം. ഒരാഴ്ചയ്ക്ക് ശേഷം ഹർജി വീണ്ടും പരിഗണിക്കാൻ ചീഫ് ജസ്റ്റിസ് എസ്എ ബോബ്ഡെ അധ്യക്ഷനായ ബെഞ്ച് തീരുമാനിച്ചു.