KERALALATESTNEWS

സംസ്ഥാനത്ത് 40 പേർക്ക് കൂടി കൊവിഡ്

സംസ്ഥാനത്ത് 40 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. കാസർഗോഡ് 10, പാലക്കാട് 8, ആലപ്പുഴ 7, കൊല്ലം 4, പത്തനംതിട്ട മൂന്ന്, വയനാട് മൂന്ന്, കോഴിക്കോട് 2, എറണാകുളം 2, കണ്ണൂർ ഒന്ന് എന്നിങ്ങനെയാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് രോഗബാധിതർ ആയിരം കടന്നു.

രോഗം സ്ഥിരീകരിച്ച 28 പേർ ഇതര സംസ്ഥാനങ്ങളിൽ നിന്ന് എത്തിയവരാണ്. വിദേശത്ത് നിന്നെത്തിയ ഒൻപത് പേർക്കും രോഗം സ്ഥിരീകരിച്ചു. സമ്പർക്കത്തിലൂടെ മൂന്ന് പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് നിലവിൽ 445 പേരാണ് ചികിത്സയിൽ കഴിയുന്നത്. കൊവിഡ് രോഗലക്ഷണങ്ങളെ തുടർന്ന് 229 പേരെ ഇന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Related Articles

Back to top button