നടന്‍ ശ്രീനിവാസനെതിരെ വനിതാ കമ്മീഷന്‍ കേസെടുത്തു. അംഗനവാടി ടീച്ചര്‍മാര്‍ക്കെതിരെ നടത്തിയ പരാമര്‍ശത്തിലാണ് നടപടി. വനിതാ കമ്മീഷനംഗം ഷാഹിദാ കമാലാണ് ഇക്കാര്യം അറിയിച്ചത്. ശ്രീനിവാസന്റേത് അപക്വവും അപലപനീയവുമായ പരാമര്‍ശമാണെന്ന് ഷാഹിദാ കമാല്‍ പറഞ്ഞു. ശ്രീനിവാസന്‍ നടത്തിയ പരാമര്‍ശം പിന്‍വലിക്കണമെന്നും കമ്മീഷന്‍ ആവശ്യപ്പെട്ടു.
ശ്രീനിവാസന്റെ വിവാദ പ്രസ്താവന -‘ജപ്പാനില്‍ പ്ലേ സ്‌കൂള്‍, കിന്റര്‍ ഗാര്‍ഡന്‍ തുടങ്ങിയ സ്‌കൂളുകളില്‍ സൈക്കോളജിയും സൈക്യാട്രിയും ഒക്കെ ഉള്ള അധ്യാപകര്‍ പഠിപ്പിക്കുന്നുണ്ട്. ഇവിടെ അങ്കണവാടി എന്നു പറഞ്ഞ് ഒരു വിദ്യാഭ്യാസവും ഒരു ജോലിയും ഇല്ലാത്ത ആള്‍ക്കാരെ പിടിച്ചു നിര്‍ത്തുകയാണ്.അവരുടെ ഇടയില്‍ ആണ് ഈ കുട്ടികള്‍ വളരുന്നത്. അതുകൊണ്ട് ആ നിലവാരത്തിലേ ആ കുട്ടികള്‍ക്ക് വളരാന്‍ കഴിയൂ’.