KERALALATESTNEWS

പത്തനംതിട്ടയില്‍ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് പുഴയില്‍ ചാടി ആത്മഹത്യ ചെയ്തു

പത്തനംതിട്ട: പത്തനംതിട്ടയില്‍ ഭാര്യയെ വെട്ടിക്കൊന്ന ശേഷം ഭര്‍ത്താവ് പുഴയില്‍ ചാടി ആത്മഹത്യ ചെയ്തു. അട്ടച്ചാക്കലില്‍ ഇന്ന് രാവിലെയാണ് സംഭവം. മുട്ടത്ത് വടക്കേതില്‍ രമണി (60)യെയാണ് ഭര്‍ത്താവ് വെട്ടിക്കൊന്നത്. ഭര്‍ത്താവ് ഗണനാഥനെയാണ് (67) അച്ചന്‍കോവിലാറില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്.

വീട്ടിനുളളില്‍ വച്ചാണ് കൊലപാതകം നടന്നതെന്ന് പോലീസ് പറയുന്നു. രമണിയെ കൊന്ന ശേഷം വീട്ടില്‍ നിന്ന് പുറത്തേയ്ക്ക് ഓടിവന്ന ഗണനാഥന്‍ ഭാര്യ മരിച്ചതായി അയല്‍ക്കാരോട് പറഞ്ഞു.

തുടര്‍ന്ന് നാട്ടുകാര്‍ വന്നുനോക്കുമ്പോഴാണ് രമണി രക്തത്തില്‍ കുളിച്ച് കിടക്കുന്നത് കണ്ടത്. തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഗണനാഥന്‍ അട്ടച്ചാക്കലിലെ അച്ചന്‍കോവിലാറില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. പോലീസ് തുടര്‍നടപടികള്‍ സ്വീകരിച്ചുവരുന്നു.

Related Articles

Back to top button