
കോട്ടയം: കെ എം മാണി സെന്റർ ഫോർ ബഡ്‌ജറ്റ് റിസർച്ചിന്റെ സഹകരണത്തോടെ വെളിയന്നൂർ പഞ്ചായത്തിലെ എസ് എസ് എൽ സി പ്ലസ്ടു പരീക്ഷ എഴുതി റിസൾട്ട് കാത്തിരിക്കുന്ന മുഴുവൻ വിദ്യാർത്ഥികൾക്കും വായനാപക്ഷാചരണത്തിന്റെ ഭാഗമായി പ്രശസ്ത എഴുത്തുകാരുടെ തിരഞ്ഞെടുക്കപ്പെട്ട ഒരു പുസ്തകം സമ്മാനമായി നൽകുന്ന *പുസ്തകങ്ങളുടെ കൂട്ടുകാർ* പദ്ധതിക്ക് കെ എം മാണി യൂത്ത് ബ്രിഗേഡ് തുടക്കം കുറിച്ചു. റിസൾട്ട് കാത്തിരിക്കുന്ന കുട്ടികൾക്ക് വായനയിലൂടെ മാനസിക സമ്മർദ്ദം കുറക്കുക, പഠനവിഷയങ്ങൾക്കു പുറമെയുള്ള വായന പ്രോത്സാഹിപ്പിക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് സിറിയക് ചാഴികാടൻ ചീഫ് കോർഡിനേറ്ററായ കെ എം മാണി യൂത്ത് ബ്രിഗേഡ് പദ്ധതി നടപ്പിലാക്കുന്നത്. വെളിയന്നൂർ സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് സണ്ണി പുതിയിടത്തിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം കെ എം മാണി സെന്റർ ഫോർ ബഡ്ജറ്റ് റിസേർച് ചെയർപേഴ്സൺ നിഷ ജോസ് ഉത്‌ഘാടനം ചെയ്‌തു.സിറിയക് ചാഴികാടൻ, പഞ്ചായത്ത് മെമ്പർ ജിൻസൺ പെരുന്നിലം, ജോമോൻ കുന്നേൽ എന്നിവർ പ്രസംഗിച്ചു.എസ് എസ് എൽ സി പ്ലസ്ടു പരീക്ഷ എഴുതി റിസൾട്ട് കാത്തിരിക്കുന്ന വെളിയന്നൂർ പഞ്ചായത്തിലെ മുഴുവൻ വിദ്യാർത്ഥി കൾക്കും പുസ്തകം ലഭ്യമാക്കുന്നതിന് 9496409001 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.