BREAKING NEWSHEALTHLATESTNATIONALNEWS

ആറാമത് അന്താരാഷ്ട്ര യോഗാദിനം ഇന്ന്: യോഗദിനം ഐക്യത്തിന്‍റേതെന്ന് പ്രധാനമന്ത്രി

കോവിഡ് ബാധയുടെ പശ്ചാത്തലത്തിൽ യോഗ ആരോഗ്യത്തിന്, യോഗ വീട്ടിലിരുന്ന് എന്നതാണ് ഇത്തവണത്തെ സന്ദേശം. യോഗ ദിനം ഐക്യത്തിന്‍റേതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. കോവിഡ് കാലത്ത് യോഗ ശീലമാക്കണം. വീടിനകത്ത് യോഗ ശീലിക്കണമെന്നും മോദി ആഹ്വാനം ചെയ്തു. കോവിഡ് കാലത്ത് പ്രതിരോധശേഷി കൂട്ടാനും സൗഖ്യത്തിനും യോഗ ഉപകരിക്കും. കോവിഡ് മഹാമാരിക്കെതിരെയുള്ള പോരാട്ടത്തിൽ യോഗയ്ക്ക് നിർണായക പങ്കുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. യോഗ മനസിന് ശക്തി നല്‍കുമെന്നും യോഗ ദിന സന്ദേശത്തില്‍ പ്രധാനമന്ത്രി പറഞ്ഞു. യോഗ ലോകത്തെ ഒന്നിപ്പിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

കോവിഡ് ബാധയുടെ പശ്ചാത്തലത്തിൽ പൊതു സംഗമങ്ങൾ വിലക്കിയിട്ടുള്ളതിനാൽ ഇത്തവണ വീട്ടിൽ ഇരുന്നുള്ള ഉള്ള യോഗാ ദിനാചരണത്തിന് സർക്കാർ നേരത്തെ തന്നെ ആഹ്വാനം ചെയ്തിരുന്നു. വീട്ടിലിരുന്ന് ആണെങ്കിലും ഒരേസമയം ലക്ഷക്കണക്കിന് പേരെ യോഗാ ദിനാചരണത്തിൽ പങ്കാളികളാകാനാണ് ശ്രമം.

യോഗാദിനാചരണത്തിൽ പങ്കെടുക്കുന്നതിന് ജനങ്ങളെ സജ്ഞമാക്കാൻ ആയുഷ് മന്ത്രാലയം വിവിധ ഓൺലൈൻ സംവിധാനങ്ങൾ ലഭ്യമാക്കിയിട്ടുണ്ട്. പ്രമുഖരുടെ സന്ദേശങ്ങളും വീഡിയോകളും യോഗ പോർട്ടലിലും, വിവിധ സാമൂഹിക മാധ്യമങ്ങളിലും നൽകിയിരുന്നു.

എന്‍റെ ജീവിതം, എന്‍റെ യോഗ എന്ന പേരിൽ, യോഗ അനുഭവങ്ങൾ പങ്കു വക്കുന്ന ഒരു വീഡിയോ ബ്ലോഗിങ് മത്സരവും സംഘടിപ്പിച്ചിരുന്നു. ഇത്തരത്തിൽ എല്ലാ രാജ്യങ്ങളിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന വിജയികളിൽ നിന്നും ഗ്ലോബൽ വിന്നറെയും കണ്ടെത്തും.

Related Articles

Back to top button