BREAKING NEWSKERALALATESTNEWS

കോവിഡ് വ്യാപനം; തിരുവനന്തപുരം നഗരത്തിൽ ബുധനാഴ്ച മുതൽ കർശന നിയന്ത്രണം

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ തിരുവനന്തപുരം നഗരത്തിൽ നിയന്ത്രണങ്ങൾ കർശനമാക്കുന്നു. നഗരത്തിലെ വ്യാപാര സ്ഥാപനങ്ങൾക്ക് 10 ദിവസത്തേക്ക് നിയന്ത്രണം ഏർപ്പെടുത്താൻ മേയർ വ്യാപാരി സംഘടനകളുമായി നടത്തിയ ചർച്ചയിലാണ് തീരുമാനിച്ചത്.

കണ്ടെയന്‍മെന്റ് സോണുകള്‍ പൂര്‍ണമായി അടച്ചി‌ടും. പച്ചക്കറി പഴവർഗങ്ങൾ വിൽക്കുന്ന കടകൾ തിങ്കൾ, ചൊവ്വ, വെള്ളി, ശനി ദിവസങ്ങളിലും മാളുകളും സൂപ്പർ മാർക്കറ്റുകളും തിങ്കൾ, ബുധൻ, വെള്ളി, ശനി ദിവസങ്ങളിലും പ്രവർത്തിക്കും. ഹോം ഡെലിവറി ശക്തിപ്പെടുത്താൻ ഇവരോട് ആവശ്യപ്പെട്ടു. പലചരക്ക് കടകൾക്കും ഇതര കടകൾക്കും ഒന്നിടവിട്ട ദിവസങ്ങളിലും മാംസം വിൽക്കുന്ന കടകൾ രാവിലെ 11 മണിവരെയും പ്രവർത്തിക്കാം. കോഴി ഇറച്ചികടകൾ ഒന്നിടവിട്ട തീയതികളിൽ തുറക്കും.

നിയന്ത്രണങ്ങള്‍ ഇങ്ങനെ

  • പച്ചക്കറി, പഴവർഗങ്ങൾ വിൽക്കുന്ന കടകൾ തിങ്കൾ, ചൊവ്വ, വെള്ളി, ശനി ദിവസങ്ങളിൽ തുറക്കാം.
  • മാളുകളും സൂപ്പർ മാർക്കറ്റുകളും തിങ്കൾ, ബുധൻ, വെള്ളി, ശനി ദിവസങ്ങളിൽ പ്രവർത്തിക്കും . ഹോം ഡെലിവറി ശക്തമാക്കും
  • മത്സ്യവ്യാപാരം 50 ശതമാനമേ പാടുള്ളു.
  • പലചരക്ക് കടകള്‍ക്കും മറ്റ് കടകളും ഒന്നിടവിട്ട ദിവസങ്ങളില്‍ തുറക്കാം.
  • ഇറച്ചി കട  രാവിലെ 11 വരെ മാത്രമേ പ്രവർത്തിക്കൂ.
  • കോഴിയിറച്ചി വില്‍ക്കുന്ന കടകള്‍ ഒന്നിടവിട്ട ദിവസങ്ങളില്‍ മാത്രമെ തുറക്കൂ.
  • മത്സ്യവിൽപനയ്ക്ക് 50% ആളുകൾക്ക് എത്താം. കോൺട്രാക്ടർമാർ ഇവർക്ക് ടോക്കൺ നൽകണം.
  • പാളയം, ചാല മാര്‍ക്കറ്റുകളുടെ കവാടങ്ങളില്‍ പരിശോധന ഏര്‍പ്പെടുത്തും
  • നഗരസഭാ ആരോഗ്യ വിഭാഗം ജീവനക്കാരും പോലീസും ചേര്‍ന്നാകും രണ്ട് മാര്‍ക്കറ്റുകളിലെയും പ്രവേശന കവാടങ്ങളില്‍ പരിശോധന നടത്തുന്നത്.
  • പ്രോട്ടോക്കോള്‍ പാലിച്ചു പ്രവര്‍ത്തിച്ചില്ലെങ്കില്‍ വ്യാപാര സ്ഥാപനങ്ങളുടെ ലൈസന്‍സ് റദ്ദാക്കി അവ അടപ്പിക്കും.
  • നഗരത്തിലെ കടകളുടെ സ്ഥിതിഗതികള്‍ പരിശോധിക്കാന്‍ നാല് ഹെല്‍ത്ത് സ്‌ക്വാഡുകളെ നിയോഗിക്കും.

Related Articles

Back to top button