BREAKING NEWSKERALALATESTNEWS

എസ്എൻഡിപി യൂണിയൻ സെക്രട്ടറിയുടെ ആത്മഹത്യാ കുറിപ്പ് പുറത്ത്

എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ കുരുക്കിലാക്കി എസ്എൻഡിപി യൂണിയൻ ഓഫീസിൽ തൂങ്ങി മരിച്ച സെക്രട്ടറിയുടെ ആത്മഹത്യാ കുറിപ്പ് പുറത്ത്. മൈക്രോഫിനാൻസ് കേസിൽ കുടുക്കാൻ ശ്രമിച്ചാൽ വെള്ളാപ്പള്ളിയുടെ വീടിന് മുന്നിൽ ആത്മഹത്യ ചെയ്യുമെന്ന് വ്യക്തമാക്കുന്ന കുറിപ്പാണ് പുറത്തുവന്നിരിക്കുന്നത്.

ഫെഡറൽ ബാങ്കിൽ നിന്നെടുത്ത വരവുവച്ച തുക വെള്ളാപ്പള്ളി നടേശൻ തിരിച്ചടയ്ക്കാനുണ്ടെന്ന് കത്തിൽ സൂചിപ്പിക്കുന്നുണ്ട്. ഏകദേശം 37 ലക്ഷത്തോളം രൂപ വരുമിത്. തുക അടച്ചില്ലെങ്കിൽ കുടുംബം ജപ്തി നടപടി നേരിടേണ്ടി വരുമെന്നും കുറിപ്പിൽ ചൂണ്ടിക്കാട്ടി.

ചേർത്തല യൂണിയൻ അഡ്മിനിസ്‌ട്രേറ്റർ കൂടിയായിരുന്ന കെ കെ മഹേശനെ ഇന്ന് രാവിലെയാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. മൈക്രോഫിനാൻസ് കേസിൽ ആരോപണ വിധേയനായിരുന്നു. കേസുമായി ബന്ധപ്പെട്ട് മഹേശനെ കഴിഞ്ഞ ദിവസം ആലപ്പുഴയിൽ വിളിച്ചുവരുത്തി ക്രൈംബ്രാഞ്ച് മൊഴിയെടുത്തിരുന്നു. ഇദ്ദേഹത്തിനെതിരെ 21 ഓളം കേസുകളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്.

Related Articles

Back to top button