KERALALATESTNEWS

കോട്ടയത്ത് കുറ്റിക്കാട്ടില്‍ അസ്ഥികൂടം; കണ്ടെത്തിയത് കാട് വെട്ടിത്തെളിക്കുന്നതിനിടെ

കോട്ടയം: നാട്ടകത്ത് പുരയിടത്തിലെ കാട് വെട്ടിത്തെളിക്കുന്നതിനിടെ കുറ്റിക്കാട്ടില്‍ അസ്ഥികൂടം കണ്ടെത്തി. നാട്ടകം മറിയപ്പള്ളി ഇന്ത്യന്‍ പ്രസിനു പിന്നിലെ കാട് പിടിച്ചു കിടക്കുന്ന എസ്പിസിഎസ് വക ഭൂമിയില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കായി കാട് വെട്ടിത്തെളിക്കുന്നതിനിടെയാണ് അസ്ഥികൂടം കണ്ടത്. പുരയിടത്തിലെ പുളിമരത്തിന്റെ ചുവട്ടിലായാണ് അസ്ഥികൂടം കിടക്കുന്നത്.

ഇന്നു രാവിലെ പുരയിടത്തിലെ കാട് വെട്ടിത്തെളിച്ചുകൊണ്ടിരുന്നവരാണ് മാംസം ഇളകി വീണ നിലയില്‍ അസ്ഥികൂടം കണ്ടെത്തുകയായിരിന്നു. തുടര്‍ന്നു വിവരം പോലീസില്‍ അറിയിക്കുകയായിരുന്നു. ചിങ്ങവനം എസ്എച്ച്ഒ ബിന്‍സ് ജോസഫിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

പുളിമരത്തില്‍ തുങ്ങിമരിച്ചയാളുടേതാണ് അസ്ഥികൂടമെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു. കൈലിമുണ്ട് ഉപയോഗിച്ച് മരത്തില്‍ കുരുക്ക് ഉണ്ടാക്കിയിരുന്നു. സ്ഥലത്ത് നിന്ന് കഴിഞ്ഞ ദിവസം മൊബൈല്‍ ഫോണും കണ്ടെത്തി. കാണാതായ ആളുകളെ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു. എംസി റോഡില്‍ നിന്ന് 200 മീറ്റര്‍ മാത്രം ഉള്ളിലാണ് അസ്ഥികൂടം കണ്ടത്. സ്ഥലത്ത് കാടുപിടിച്ചു കിടന്നതിനാലാണ് സംഭവം പുറത്തറിയാതിരുന്നത്.

Related Articles

Back to top button