പ്രവാസികളുടെ മടക്കയാത്രക്കായുള്ള വന്ദേഭാരത് മിഷന്‍ നാലാം ഘട്ടത്തില്‍ ഖത്തറില്‍ നിന്നും ഇന്ത്യയിലേക്ക് 238 സര്‍വീസുകള്‍. ജൂലൈ 3 മുതല്‍ 15 വരെയാണ് നാലാം ഘട്ട സര്‍വീസുകള്‍. ഖത്തറില്‍ നിന്നും ഇത്തവണ സ്വകാര്യ വിമാന കമ്പനികളാണ് വന്ദേഭാരത് സര്‍വീസുകള്‍ നടത്തുന്നതെന്നത് ശ്രദ്ധേയമാണ്. ഇന്ത്യന്‍ സിവില്‍ ഏവിയേഷന്‍ മന്ത്രാലയത്തിന്‍റെ പ്രഖ്യാപനമനുസരിച്ച് ഇന്‍ഡിഗോ എയര്‍ലൈന്‍സ് ഖത്തറില്‍ നിന്നും 238 സര്‍വീസുകള്‍ ഇന്ത്യയിലേക്ക് നടത്തും.
ഗോ എയറും കൂടുതല്‍ സര്‍വീസുകള്‍ നടത്തുമെന്ന് സൂചനയുണ്ട്. എന്നാല്‍ ഇതില്‍ കേരളത്തിലേക്ക് എത്ര സര്‍വീസുകളുണ്ടാകുമെന്ന കാര്യം വ്യക്തമായിട്ടില്ല. മുഴുവന്‍ സര്‍വീസുകളുടെയും ഷെഡ്യുള്‍ വരും ദിവസങ്ങളില്‍ സിവില്‍ ഏവിയേഷന്‍ മന്ത്രാലയം പ്രസിദ്ധീകരിക്കുന്നതോടെ ഇക്കാര്യത്തില്‍ വ്യക്തത വരും.