NATIONALNEWS

വിശാഖപട്ടണത്ത് വീണ്ടും വിഷവാതക ചോര്‍ച്ച; രണ്ടുപേര്‍ മരിച്ചു, നാലുപേര്‍ ആശുപത്രിയില്‍

വിശാഖപട്ടണം: ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്ത് വീണ്ടും വിഷവാതക ചോര്‍ച്ച. ബെന്‍സിമിഡസോള്‍ ഗ്യാസ് ചോര്‍ച്ചയില്‍ രണ്ടുപേര്‍ മരിച്ചു. നാലുപേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.പര്‍വാഡയിലെ സൈനര്‍ ലൈഫ് സയന്‍സ് ഫാര്‍മ കമ്പനിയിലാണ് അപകടം സംഭവിച്ചത്.അപകടം നടന്ന സമയത്ത് ഇവിടെ മുപ്പതോളംപേര്‍ ജോലിക്കുണ്ടായിരുന്നു. അപകടത്തിന് പിന്നിലെ കാരണം എന്താണെന്ന് ഇതുവര കണ്ടെത്തിയിട്ടില്ല.ഒരുമാസത്തിനിടെ രണ്ടാമത്തെ വിഷവാതക ദുരന്തമാണ് വിശാഖപട്ടണത്തില്‍ സംഭവിക്കുന്നത്.

മെയ് ഏഴിന് ആര്‍ ആര്‍ വെങ്കടപുരത്തിലെ എല്‍ജി പോളിമര്‍ കെമിക്കല്‍ പ്ലാന്റില്‍ നടന്ന വിഷകവാതക ചോര്‍ച്ചയില്‍ 11പേര്‍ മരിച്ചിരുന്നു.

Related Articles

Back to top button