GULFNRI

24 മണിക്കൂറിനിടെ ഗൾഫിൽ നാല് മലയാളികൾ കൂടി മരിച്ചു

ഗൾഫിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് ബാധിച്ച് മരിച്ചത് നാല് മലയാളികൾ. സൗദി അറേബ്യയിൽ നിന്നാണ് നാല് മരണങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. ആലപ്പുഴ കായംകുളം ചാരുംമൂട് സ്വദേശി സൈനുദ്ദീൻ സുലൈമാൻ റാവുത്തർ (47), കായംകുളം ചിറക്കടവം പാലത്തിൻകീഴിൽ സ്വദേശി പി.എസ്. രാജീവ്​ (53), തിരുവനന്തപുരം പാറശ്ശാല സ്വദേശി ചെല്ലപ്പൻ മണി (54), തിരുവനന്തപുരം ബീമാപള്ളി സ്വദേശി മുഹമ്മദ് സലിം (45) എന്നിവരാണ് കഴിഞ്ഞ ദിവസം മരിച്ചത്.

ഇതിൽ സുലൈമാനും രാജീവും റിയാദിലും ചെല്ലപ്പൻ മണിയും റിയാദിലും സലീം ബുറൈദയിലുമാണ് മരണത്തിന് കീഴടങ്ങിയത്. അൽഖോബാറിൽ സ്വന്തമായി വ്യാപാര സ്ഥാപനം നടത്തിവരികയായിരുന്നു സൈനുദ്ദീൻ. കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ചികിത്സയിലിരിക്കെയാണ് മരണം. ഭാര്യ: മാജിദ. മക്കൾ: സൽമാൻ, സഫാൻ.

അബ്ഖൈഖിൽ ജോലി ചെയ്തു വരികയായിരുന്ന രാജീവ്, കടുത്ത പനിയും തൊണ്ട വേദനയും മൂലം രണ്ടാഴ്ച മുമ്പാണ് ചികിത്സ തേടിയത്. പരിശോധനയിൽ കോവിഡ് സ്ഥിരീകരിക്കുകയും ചെയ്തു. ചികിത്സയിലിരിക്കെ ഒരാഴ്ച മുമ്പ് സ്ഥിതി വഷളാവുകയും വെന്‍റിലേറ്റർ സഹായം വേണ്ടി വരികയും ചെയ്തിരുന്നു. തിങ്കളാഴ്ച വൈകിട്ടോടെ സ്ഥിതി കൂടുതൽ മോശമായി മരിച്ചു. ഭാര്യ: ബിന്ദു രാജീവ്. മക്കൾ: അശ്വിൻ രാജ്, കാർത്തിക് രാജ്.

Related Articles

Back to top button