തിരുവനന്തപുരം: ജോസ് വിഭാഗം പുറത്തുപോയത് വേറെ ധാരണകള്‍ക്കായെന്ന് പി.ജെ.ജോസഫ്. ഇടതുമുന്നണിയുമായി കൂട്ടുകെട്ടുണ്ടാവാമെന്നും ജോസ് വിഭാഗത്തിന്റെ അടിത്തറ പൊളിയുകയാണെന്നും പിജെ. ജോസഫ് പറഞ്ഞു. ഇന്നും ജോസ് വിഭാഗത്തില്‍ രാജിയുണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, യുഡിഎഫിലെ പ്രതിസന്ധി എല്‍ഡിഎഫ് ചര്‍ച്ച ചെയ്യുമെന്ന് കണ്‍വീനര്‍ എ. വിജയരാഘവന്‍. ജോസ് വിഭാഗം സ്വാധീനമുള്ള കക്ഷിയെന്നും എ. വിജയരാഘവന്‍ കൂട്ടിച്ചേര്‍ത്തു. അതേസമയം യുഡിഎഫ് പുറത്താക്കിയ കേരള കോണ്‍ഗ്രസ് ജനകീയ അടിത്തറയുള്ള പാര്‍ട്ടിയെന്ന് കോടിയേരി പ്രശംസിച്ചു. പാര്‍ട്ടി പത്രത്തിലെഴുതിയ ലേഖനത്തിലാണ് പരാമര്‍ശമുള്ളത്.
കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ യുഡിഎഫിന്റെ ഭാഗമായിരുന്ന എല്‍.ജെ.ഡി, യുഡിഎഫ് വിട്ട് എല്‍ഡിഎഫിലേക്ക് വന്നിരുന്നുവെന്നുള്ള പരാമര്‍ശവും ജോസ് കെ മാണി വിഭാഗത്തെ ലക്ഷ്യമിട്ട് കോടിയേരി നടത്തിയിട്ടുണ്ട്.