NATIONALNEWS

ഇന്ത്യയുടെ കാെവിഡ് വാക്സിൻ ആഗസ്റ്റ് 15 ന്

ന്യൂഡൽഹി:കൊവിഡ് പ്രതിരോധത്തിനായി ഇന്ത്യൻ നിർമ്മിത വാക്സിൻ ഓഗസ്റ്റ് -15 ന് പുറത്തിറക്കിയേക്കും. ഇതു സംബന്ധിച്ച് ഐ.സി.എം.ആറും സർക്കാരും തമ്മിൽ ധാരണയായി. ഹൈദരാബാദ് ആസ്ഥാനമായ ഭാരത് ബയോടെക്കിന്റെ കോവാസ്‌കിന്‍ (COVAXIN) ആവും ആദ്യം വിപണിയിലെത്തുക.

മനുഷ്യരില്‍ കൊവിഡ് വാസ്‌കിന്‍ പരീക്ഷണം നടത്താന്‍ ഇന്ത്യയില്‍ രണ്ടാമത് ഒരു കമ്പനിക്ക് കൂടി അനുമതി നല്‍കിയിരുന്നു. പരീക്ഷണത്തിന്റെ ഒന്നാംഘട്ടവും മനുഷ്യരില്‍ ക്ലിനിക്കല്‍ ട്രയല്‍ നടത്താനുള്ള രണ്ടാം ഘട്ടത്തിനുമാണ് ഡ്രഗ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യയുടെ അനുമതി. ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയായ സിഡസ് കാഡിലയയാണ് (Zydus Cad-ila ) പരീക്ഷണത്തില്‍ ഏര്‍പ്പെടുന്നത്. ഹൈദരാബാദ് ആസ്ഥാനമായ ഭാരത് ബയോടെക്കിന്റെ കോവാസ്‌കിന്‍ (COVAXIN) പരീക്ഷിണത്തിനും ഡ്രഗ് കണ്‍ട്രോളര്‍ ജനറല്‍ അനുമതി നല്‍കിയിരുന്നു. രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം കൂടിക്കൊണ്ടിരിക്കുമ്പോള്‍ പ്രതീക്ഷയേകുന്നതാണ് വാക്‌സിന്‍ നിര്‍മാണത്തിലെ പുരോഗതി.

ലോകമെങ്ങുമുള്ള വന്‍കിട കമ്പനികള്‍ കൊവിഡ് പ്രതിരോധത്തിനുള്ള വാക്‌സിന്‍ കണ്ടെത്താനുള്ള തീവ്ര ശ്രമത്തിലാണ്. മനുഷ്യരില്‍ മുമ്പ് കണ്ടിട്ടില്ലാത്തതും രൂപമാറ്റത്തിന് നിരന്തരം വിധേയമാകുന്നതുമായ കൊറോണ വൈറസിനെ പ്രതിരോധിക്കുന്നതിനുള്ള വാക്‌സിന്‍ പരീക്ഷണം അങ്ങേയറ്റം കഠന പ്രയ്തനവും വൈഭവവും ആവശ്യമുള്ളതാണ്.

രണ്ട് കമ്പനികളുടെ പരീക്ഷണം വിജയിക്കുകയാണെങ്കില്‍ വാക്‌സിനുകളിലും ജനറിക് മരുന്ന് നിര്‍മാണത്തിലും മുന്‍നിരയിലുള്ള ഇന്ത്യന്‍ കമ്പനികള്‍ക്ക് കൊവിഡ് പ്രതിരോധത്തിലും സുപ്രധാന പങ്ക് വഹിക്കാന്‍ കഴിയും. ലോകമെമ്പാടുമായി 17 വാക്‌സിനുകളാണ് ഇപ്പോള്‍ മനുഷ്യരില്‍ പരീക്ഷണ ഘട്ടത്തിലുള്ളത്.

നിലവിലുള്ള മരുന്നകള്‍ ഉപയോഗിച്ചും കൊവിഡ് പ്രതിരോധം സാധ്യമാകുമോ എന്ന പരീക്ഷണവും ലോകമെങ്ങും നടക്കുന്നുണ്ട്. അസ്ട്രാസെനെക്ക (AstraZeneca) യുടെ വാക്‌സിന്‍ ഈ പരീക്ഷണങ്ങളില്‍ മുന്നില്‍നില്‍ക്കുന്നതായി കഴിഞ്ഞയാഴ്ച ലോകാരോഗ്യ സംഘടന അറിയിച്ചിരുന്നു. ഓക്‌സ്‌ഫോര്‍ഡ് സര്‍വകശാല വികസിപ്പിച്ച ഒരു വാക്‌സിന്‍ മനുഷ്യപരീക്ഷണം നടത്തുന്നതിന് ബ്രിട്ടന്‍ ഇതിനകം അനുമതി നല്‍കിയിട്ടുണ്ട്. മനുഷ്യരിലെ വിവിധ ഘട്ടങ്ങള്‍ അത് പിന്നിട്ടു.

പ്രസിദ്ധ മരുന്ന് നിര്‍മാതാക്കളായ ഫൈസര്‍ (Pfizer), ജര്‍മനിയിലെ ബയോഎന്‍ടെക് (BioNTech) എന്നീ കമ്പനികള്‍ പരീക്ഷണ ഘട്ടത്തിലെ പുരോഗതി അറിയിച്ചതോടെ ആഗോള ഓഹരി വിപണിയില്‍ മരുന്ന് കമ്പനികളുടെ മൂല്യത്തില്‍ ഉണര്‍വ് ഉണ്ടായിരുന്നു. മനുഷ്യരിലെ പരീക്ഷണ വിവരങ്ങളാണ് ഈ കമ്പനികളും പുറത്തുവിട്ടത്.

അമേരിക്കന്‍ കമ്പനിയായ മോഡേണയും (Moderna) പരീക്ഷണത്തില്‍ വലിയ മുന്നേറ്റം അവകാശപ്പെടുന്നു. ജൂലൈ പകുതിയോടെ മനുഷ്യരിലെ ക്ലിനിക്കല്‍ ട്രയലില്‍ മൂന്നാം ഘട്ടത്തിലേക്ക് കടക്കും എന്നാണ് കമ്പനി അവകാശപ്പെട്ടത്.

ചൈനയില്‍ കാന്‍സിനോ ബയോളജിക്‌സ് (CanSino Biologics ) എന്ന കമ്പനിയുമായി ചേര്‍ന്ന് വാക്‌സിന്‍ വികസിപ്പിക്കുന്നതിന് ചൈനീസ് സൈന്യത്തിന് കഴിഞ്ഞ ദിവസം അനുമതി നല്‍കിയിരുന്നു. എട്ട് വാക്‌സിന്‍ പരീക്ഷണങ്ങളാണ് ചൈനയില്‍ നടക്കുന്നത്. ഇതില്‍ Ad5-nCov എന്ന വാക്‌സിന്‍ ഏറ്റവും മുന്‍നിരയില്‍ നില്‍ക്കുന്നതാണ് എന്നാണ് വിവിധ വാര്‍ത്താ ഏജന്‍സികള്‍ നല്‍കുന്ന റിപ്പോര്‍ട്ടുകള്‍..

Related Articles

Back to top button