BREAKING NEWSKERALALATESTNEWS

സംസ്ഥാനത്ത് ഇന്ന് 211 പേര്‍ക്ക് കോവിഡ്

തിരുവനന്തപുരം: ഇന്ന് 211 പേര്‍ക്ക് കോവിഡ് സ്ഥിരികരിച്ചു. 24 മണിക്കൂറിനിടെ 201 പേര്‍ രോഗമുക്തി നേടിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. കോവിഡ് അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു മുഖ്യമന്ത്രി.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 138 പേര്‍ വിദേശത്ത് നിന്ന് എത്തിയവരാണ്. മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയ 39 പേരിലും രോഗബാധ കണ്ടെത്തി. സമ്പര്‍ക്കം വഴി 27 പേര്‍ക്കാണ രോഗബാധ ഉണ്ടായത്. ഒരു ദിവസം സമ്പര്‍ക്കത്തിലൂടെ ഇത്രയുമധികം രോഗബാധ ഉണ്ടാകുന്നത് ആദ്യമായാണ്.സിഐഎസ്എഫിലെ ആറ് പേര്‍ക്കും ഒരു എയര്‍ ക്രൂവിനും രോഗബാധ ഉണ്ടായി. സെക്രട്ടറിയേറ്റിലെ സുരക്ഷാ ജീവനക്കാരും കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പറഞ്ഞു.

ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരില്‍ 35 പേര്‍ മലപ്പുറം ജില്ലക്കാരാണ്. കൊച്ചി 23, ആലപ്പുഴ 21, തൃശൂര്‍ 21, കണ്ണൂര്‍ 18, എറണാകുളം 17, തിരുവനന്തപുരം 17, പാലക്കാട് 14, കോട്ടയം 14, കോഴിക്കോട് 14, കാസര്‍കോട് 7, പത്തനംതിട്ട 7, ഇടുക്കി 2 എന്നിങ്ങനെയാണ് മറ്റു ജില്ലകളിലെ കണക്കുകള്‍.

രോഗമുക്തി നേടിയവരില്‍ ഏറ്റവുമധികം പേര്‍ പാലക്കാട് ജില്ലയില്‍ നിന്നുളളവരാണ്. 68 പേരാണ് രോഗമുക്തി നേടിയത്. തിരുവനന്തപുരം 5, പത്തനംതിട്ട 29, ആലപ്പുഴ 2, കോഴിക്കോട് 16, എറണാകുളം 20, തൃശൂര്‍ 5, മലപ്പുറം 10, കോഴിക്കോട് 11, വയനാട് 10, കണ്ണൂര്‍ 13, കാസര്‍കോട് 12 എന്നിങ്ങനെയാണ് രോഗം ഭേദമായി ആശുപത്രി വിട്ട മറ്റു ജില്ലക്കാര്‍.

Related Articles

Back to top button