പ്രധാനമന്ത്രി പരുക്കേറ്റ സൈനികരെ സന്ദര്‍ശിച്ചതിനെ മോശമായി ചിത്രീകരിക്കാന്‍ ശ്രമം നടക്കുന്നതായി സൈന്യം. മോദിയുടെ സന്ദര്‍ശനത്തിനായി ചികില്‍സാകേന്ദ്രം ഒരുക്കിയെന്ന പ്രചാരണം തെറ്റ്. പ്രധാനമന്ത്രി സൈനികരെ കണ്ടത് ലേയിലെ സൈനിക ആശുപത്രിയില്‍വച്ചെന്നും സൈന്യത്തിന്റെ വിശദീകരണം. തീർത്തും അപ്രതീക്ഷിതമായി ലഡാക്കിലെ അതിർത്തി മേഖലയിൽ ഇന്നലെയാണ് പ്രധാനമന്ത്രി സന്ദർശനം നടത്തിയത്.
സംയുക്ത സേനാമേധാവി ജനറൽ ബിപിൻ റാവത്ത്, കരസേനാ മേധാവി ജനറൽ എം.എം. നരവനെ എന്നിവർക്കൊപ്പമാണ് പ്രധാനമന്ത്രി ലഡാക്കിലെ ലേയിലെത്തിയത്. ഗൽവാൻ ഏറ്റുമുട്ടലിൽ പരുക്കേറ്റ സൈനികരെ അദ്ദേഹം സേനാ ആശുപത്രിയിൽ സന്ദർശിക്കുകയും ചെയ്തു. അസാമാന്യ പോരാട്ടവീര്യം പുറത്തെടുത്ത സൈനികരെയോർത്ത് രാജ്യം അഭിമാനിക്കുന്നുവെന്ന് കര, വ്യോമ, ഐടിബിപി സേനാംഗങ്ങളെ അഭിസംബോധന ചെയ്തുള്ള അര മണിക്കൂർ പ്രസംഗത്തിൽ മോദി പറഞ്ഞിരുന്നു.