ENTERTAINMENTMALAYALAM

‘ആ ഒരു രീതിയില്‍ ഞാനും ഫെമിനിസ്റ്റാണ്’; ഹെലന്‍ ഓഫ് സ്പാര്‍ട്ട എന്ന ധന്യ എസ് രാജേഷ്

'ആ ഒരു രീതിയില്‍ ഞാനും ഫെമിനിസ്റ്റാണ്'; ധന്യ എസ് രാജേഷ്

ടിക് ടോകില്‍ ഏറെ ജനപ്രീതി നേടിയ താരമാണ് കാസര്‍കോഡ് സ്വദേശിയായ ഹെലന്‍ ഓഫ് സ്പാര്‍ട്ട എന്ന ധന്യ എസ് രാജേഷ്. നിരോധനത്തിന് ശേഷവും ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകളിലും ഹെലന്‍ ഓഫ് സ്പാര്‍ട്ട ഭാഗമായിരുന്നു. ടിക് ടോക്കിലെ തന്‍റെ പ്രതികരണങ്ങളോടുള്ള വിമര്‍ശനങ്ങള്‍ക്ക് മറുപടി നല്‍കിയിരിക്കുകായണ് താരം ഇപ്പോള്‍. ഒരു ഓണ്‍ലൈന്‍ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ടിക് ടോക് താരം മറുപടി നല്‍കിയിരിക്കുന്നത്.

ധന്യ എസ് രാജേഷിന്‍റെ വാക്കുകള്‍:

‘ഇര്‍ഷാദ് അര്‍ഷാദ് പിറ്റേന്ന് വിളിച്ച് എന്നോട് മാപ്പ് പറഞ്ഞു, പക്ഷെ എന്നിട്ടും ഒരു കൂട്ടര്‍ പറയുന്നത് ഹെലന്‍ ഓഫ് സ്പാര്‍ട്ട ഒരു വിഭാഗത്തിനെ താഴ്ത്തികെട്ടിയെന്നാണ്. ഞാന്‍ എന്‍റെ ലൈവിനകത്ത് എല്ലാവരെയും ആട്ടിയിട്ടുണ്ട്. ഞാന്‍ ഒരു വര്‍ഗീയവാദിയാണെങ്കില്‍ ഞാനൊരിക്കലും തട്ടമിട്ട് വീഡിയോ ചെയ്യില്ല.’

‘ഹെലന്‍ ഓഫ് സ്പാര്‍ട്ടയുടെ ലൈവ് കുട്ടികള്‍ കാണാന്‍ പാടില്ലായെന്നാണ് വേറെയൊരു വിമര്‍ശനം. ഞാന്‍ എന്‍റെ ലൈവ് തുടങ്ങുമ്പോള്‍ തന്നെ പറയാറുണ്ട്, ഫാമിലി ആയിട്ട് ആരെങ്കിലും എന്‍റെ ലൈവ് കാണുന്നുണ്ടെങ്കില്‍ വേറെ ആരുടെയെങ്കിലും ലൈവിലേക്ക് പോവുക. കാരണം ആള്‍റെഡി ഇവര് പച്ചകുത്തി തന്നിട്ടുണ്ട്. തുടര്‍ച്ചയായി ആളുകള്‍ തെറിവിളിച്ചു നില്‍ക്കുന്ന സമയത്ത് നമ്മള്‍ കേട്ട് നില്‍ക്കേണ്ട ആവശ്യമില്ല, നമ്മള്‍ തെറ്റ് ചെയ്തിട്ടില്ല. ലൈവ് ഞാന്‍ വരുന്നത് വെള്ളമടിച്ചിട്ടോ കഞ്ചാവടിച്ചിട്ടോ അല്ല, നല്ല ബോധത്തില്‍ തന്നെയാണ് കാര്യങ്ങള്‍ പറയുന്നത്. അത് ഓരോ ആളുകള്‍ എങ്ങനെ എടുക്കുന്നു എന്നതിലാണ്’.

‘പെണ്‍കുട്ടികളില്‍ നിന്നും എനിക്ക് എതിര്‍പ്പുകള്‍ വന്നിട്ടുണ്ട്. പെണ്‍കുട്ടികള്‍ ശബ്ദമുയര്‍ത്തി സംസാരിക്കാന്‍ പാടില്ല, പെണ്‍കുട്ടികള്‍ പ്രതികരിക്കാന്‍ പാടില്ല. അങ്ങനെയുള്ള മൈന്‍ഡ് സെറ്റാണ് അവര്‍ക്ക്. ലൈവില്‍ തെറിവിളിക്കണം എന്നല്ല ഞാന്‍ പറയുന്നത്. പ്രതികരിക്കണം, ഏതൊരു പെണും പ്രതികരണശേഷിയുള്ളവളായിരിക്കണം എന്നതാണ്.’

‘ഫേക്ക് അക്കൌണ്ടിന് ഞാന്‍ മറുപടി കൊടുക്കാറില്ല. ഫേക്ക് അക്കൌണ്ട് ആണെന്ന് തോന്നിയാല്‍ റിപ്ലേ കൊടുക്കാറില്ല. ഒറിജിനല്‍ അക്കൌണ്ട്സിന് മാത്രമേ ഇത് വരെ മറുപടി കൊടുത്തിട്ടുള്ളു. അവര്‍ക്ക് തെറി വിളിക്കുന്നതില്‍ പ്രശ്നമില്ല, ഞാന്‍, ഒരു പെണ്‍കുട്ടി മറുപടി കൊടുക്കുന്നതിലാണ് പ്രശ്നം. നമ്മളിങ്ങനെ അടങ്ങിയൊതുങ്ങി ചേട്ടനെന്നോട് ക്ഷമിക്കണം ഇനി ഞാനിങ്ങനെയൊന്നും ചെയ്യില്ല എന്ന് പറയണം. അതിനാണ് ഈ നെഗറ്റീവ് കമന്‍റസ് ഇങ്ങനെ ഇട്ടുനിറക്കുന്നത്. പെണ്‍കുട്ടികളെ ഇവര് കാണുന്നത് താഴ്ത്താന്‍ പറ്റും എന്ന രീതിയിലാണ്. എന്നാല്‍ ഹെലന്‍ ഓഫ് സ്പാര്‍ട്ടയെ അവര്‍ക്ക് അങ്ങനെ പറ്റുന്നില്ല. അതാണ് ഇവരുടെ പ്രശ്നം.’

‘ഇപ്പോഴുള്ള സ്ത്രീകളും ഇനി വരുന്ന പെണ്‍കുട്ടികളും പ്രതികരണശേഷിയുള്ളവരായിരിക്കണം. ഒരു സീരിയല്‍ നടി കൊച്ചേ മോളെ എന്ന് വിളിച്ച് ആണുങ്ങളെ അനുസരിച്ച് ജീവിക്കണം എന്നാണ് പറയുന്നത്. എന്ത് കൊണ്ട് ഇത് ഒരു ബോയിക്ക് ഇത് പറയാം, അതേ സമയം ഒരു ഗേളിന് ഇത് പറഞ്ഞുകൂടാ. ഒരു കൂട്ടം പെണുങ്ങള്‍ പ്രതികരിച്ചാല്‍ ഈ കൂട്ടം ആണുങ്ങളും സപ്പോര്‍ട്ട് ചെയ്യും.’

‘കുറച്ചുകാലം മുന്നേ എന്‍റെ ധാരണ ഫെമിനിസം എന്നത് പുരുഷനെ അടിച്ചമര്‍ത്തികൊണ്ട് സ്ത്രീകള്‍ ഹൈലെവലില്‍ നില്‍ക്കണം. അല്ലെങ്കില്‍ പുരുഷനേക്കാളും മുകളിലാണ് സ്ത്രീ. ആ ഒരു ധാരണയായിരുന്നു എനിക്കും. പക്ഷേ അങ്ങനെയല്ല. ഒരു ഫെമിനിസ്റ്റ് എന്നത് ഇക്വാലിറ്റിയാണ്. ആണാണെങ്കിലും പെണ്ണാണെങ്കിലും രണ്ട് പേര്‍ക്കും ഒരേ നിയമം. അതാണ് ഞാന്‍ ഉദ്ദേശിക്കുന്ന ഫെമിനിസം എന്ന് പറയുന്നത്. ആ ഒരു ബേസില്‍ ഞാന്‍ ഫെമിനിസ്റ്റാണ്.’

‘എനിക്ക് 100 ഡിസ്‍ലൈക്കുകളുണ്ടെങ്കില്‍ അതില്‍ 50ഉം മെയില്‍ ഡൊമിനന്‍റ് ആയിട്ടുള്ള ആള്‍ക്കാരിടുന്നതാണ്. അതില്‍ ഈ അര്‍ജുന്‍ ഫാന്‍സും പെടും. അര്‍ജുനും ചിന്തിക്കുന്നത് ഇത് തന്നെയാണ്. ബോഡി ഷെയ്മിംഗ് നടത്തിയിട്ടുണ്ടെങ്കില്‍, പ്രത്യേകിച്ച് പെണ്‍കുട്ടികളെ ബോഡി ഷെയ്മിംഗ് നടത്തിയിട്ടുണ്ടെങ്കില്‍ അവരൊക്കെ ഡൌണ്‍ ആയി കരഞ്ഞ് ടിക്ടോക്കും ഇന്‍സ്റ്റാഗ്രാമും കളഞ്ഞ് മൂലയില്‍ പോയിരിക്കുമെന്നാണ്. പുള്ളിക്കാരന് ഹെയര്‍ കളര്‍ ചെയ്യുന്നവരെ ഇഷ്ടമല്ല, കറുത്തവരെ ഇഷ്ടമല്ല, ചിരിക്കുന്നവരെ ഇഷ്ടമല്ല, കരയുന്നവരെ ഇഷ്ടമല്ല ആരെയും ഇഷ്ടമല്ല, അങ്ങനെയൊരു കാരക്ടറാണ് അര്‍ജുനുള്ളത്’

Related Articles

Back to top button