ENTERTAINMENTMALAYALAM

ആക്ട് സ്മാർട്ട്; വ്യാജ കാസ്റ്റിംഗ് കോളുകൾക്ക് എതിരെ ഫെഫ്കയുടെ ഹ്രസ്വ ചിത്രം

വ്യാജ കാസ്റ്റിംഗ് കോളുകള്‍ക്കും ഓഡിഷനുമെതിരെ ഫെഫ്ക്ക സംഘടിപ്പിക്കുന്ന ക്യാംപെയിനില്‍ പങ്കാളികളായി സൂപ്പര്‍താരം മോഹന്‍ലാലും യുവനടി അന്ന ബെന്നും. ഒരിടവേളക്ക് ശേഷം മലയാള സിനിമയില്‍ സംഭവിച്ച വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് ഫെഫ്കയുടെ നേതൃത്വത്തില്‍ ക്യാംപെയിന്‍ സംഘടിപ്പിക്കുന്നത്. ‌

വ്യാജ ഓഡിഷനില്‍ പങ്കെടുക്കുന്ന അന്ന ബെന്‍ തനിക്കെതിരായ ശാരീരിക അതിക്രമത്തിനെതിരെ പ്രതികരിക്കുന്നതാണ് ക്യാംപെയിന്‍ വീഡിയോ ചിത്രീകരിച്ചിരിക്കുന്നത്. മോഹന്‍ലാലാണ് വീഡിയോക്ക് ശബ്ദം നല്‍കിയിരിക്കുന്നത്. ബി.ഉണ്ണികൃഷ്ണന്‍ ഡിസൈന്‍ ചെയ്ത പ്രെജക്ടിന്‍റെ ആശയം, ഛായാഗ്രഹണം, സംവിധാനം എന്നിവ നിര്‍വ്വഹിച്ചത് ജോമോന്‍ ടി ജോണ്‍ ആണ്. എഡിറ്റിംഗ്- ഷമീര്‍ മുഹമ്മദ്. സംഗീതം- രാഹുല്‍ രാജ്.

 

Related Articles

Back to top button