BREAKING NEWSKERALALATESTNEWS

തിരുവനന്തപുരം വിമാനത്താവളത്തിലെ സ്വർണക്കടത്ത്; അന്വേഷണം ഉന്നതരിലേക്ക്

തിരുവനന്തപുരം എയർപോർട്ടിലെ സ്വർണക്കടത്തിൽ അന്വേഷണം രാജ്യാന്തര റാക്കറ്റുകളിലേക്ക്. കസ്റ്റഡിയിലുള്ള യുഎഇ കോൺസുലേറ്റ് മുൻ പി ആർ ഒയെ ചോദ്യം ചെയ്യലിനായി കൊച്ചിയിലേക്ക് കൊണ്ടുപോയി. പിആർഒ ആയ സരിത്തിനെയാണ് കൊച്ചി കസ്റ്റംസിന് കൈമാറിയത്. കൂടാതെ ചില ഉന്നതന്മാരെക്കൂടി കേന്ദ്രീകരിച്ച് അന്വേഷണം തുടങ്ങും. അഞ്ച് പേരെക്കൂടി തിരിച്ചറിഞ്ഞതായാണ് വിവരം. മുൻപും ഇവർ കള്ളക്കടത്ത് നടത്തിയതായാണ് സൂചന.

ചോദ്യം ചെയ്യാനായി ഇയാളെ കസ്റ്റംസിന്റെ കൊച്ചി ഓഫീസിലേക്ക് കൊണ്ടുപോയിരിക്കുകയാണ്. കസ്റ്റംസ് ഉദ്യോഗസ്ഥര്‍ക്ക് മേൽ സരിത്ത് കാർഗോ വിട്ടുനൽകാൻ സമ്മർദം ചെലുത്തിയെന്നും റിപ്പോർട്ട്. കാർഗോ തുറന്നുപരിശോധിച്ചാൽ നിയമനടപടി എടുക്കുമെന്നും ഇയാൾ പറഞ്ഞിരുന്നതായാണ് വിവരം.

കഴിഞ്ഞ ദിവസമാണ് 15 കോടി വിലമതിപ്പുള്ള സ്വർണം തിരുവനന്തപുരം എയർപോർട്ടിൽ നിന്ന് പിടിച്ചെടുത്തത്. അതേസമയം ആരോപണങ്ങൾ യുഎഇ കോൺസുലേറ്റ് തള്ളി. സ്റ്റീൽ പൈപ്പുകൾക്കുള്ളിലാണ് സ്വർണം ഉണ്ടായിരുന്നത്. എന്നാൽ പൈപ്പുകൾ ഉൾപ്പെടെയുള്ളവയ്ക്ക് ഓർഡർ നൽകിയിരുന്നില്ലെന്നും യുഎഇ കോൺസുലേറ്റ് കസ്റ്റംസിനോട് പറഞ്ഞു.

പല ബോക്‌സുകളിലായി സ്വർണം എത്തിയത് ദുബായിൽ നിന്നാണ്. ഡിപ്ലോമാറ്റിക് ബാഗിൽ സ്വർണക്കടത്ത് ഇതാദ്യമായാണ്. 30 കിലോ സ്വർണമാണ് കണ്ടെത്തിയതെന്നാണ് സൂചന. അയച്ചത് ആരാണെന്നും മറ്റുമുള്ള വിവരം അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്. കസ്റ്റംസിന് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്.

Related Articles

Back to top button