
കൊല്ലത്ത് നിരീക്ഷണത്തിലിരിക്കെ മരിച്ച യുവാവിന് കൊവിഡ് സ്ഥിരീകരിച്ചു. ഇന്ന് രാവിലെയായിരുന്നു മരണം. പുത്തൂർ തേവലപ്പുറം സ്വദേശി മനോജിനെയാണ് വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
ദുബായിൽ നിന്ന് എത്തി നിരീക്ഷണത്തിൽ കഴിയുകയായിരുന്നു. ഇയാൾക്ക് ഒപ്പം നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന സുഹൃത്തിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ജൂലൈ 2 ന് ദുബായിയിൽ നിന്ന് മടങ്ങിയെത്തിയ മനോജ് കൊട്ടാരക്കര നെടുവത്തൂരിലെ വീട്ടിൽ ഗൃഹ നിരീക്ഷണത്തിലായിരുന്നു. രണ്ട് ദിവസമായി ഇയാൾക്ക് കടുത്ത വയറുവേദന അനുഭവപ്പെട്ടിരുന്നു. കടുത്ത അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് ഇന്നലെ രാത്രി 8 മണിയോടെ ആരോഗ്യ വകുപ്പിനെ വിവരമറിയിച്ചു. എന്നാൽ ഇവരെത്തും മുൻപ് തന്നെ ഇരുപത്തിനാലുകാരനായ മനോജ് മരിച്ചു.
മനോജിനൊപ്പം ഗൃഹനിരീക്ഷണത്തിലുണ്ടായിരുന്ന സുഹൃത്തിനും ശാരീരിക അസ്വസ്ഥതകൾ പ്രകടിപ്പിച്ചതിനാൽ അയാളെയും പാരിപ്പള്ളി മെഡിക്കൽ കോളജിലേക്ക് മാറ്റി.