തിരുവനന്തപുരം: വിവാദമായ സ്വര്‍ണക്കടത്ത് കേസില്‍ തന്റെ പേര് വലിച്ചിഴയ്ക്കുന്നവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന മുന്നറിയിപ്പുമായി ഡോ. ശശി തരൂര്‍ എം.പി. സ്വര്‍ണ്ണക്കടത്തില്‍ ആരോപണ വിധേയരായ ആരുമായും ബന്ധമില്ല. സ്വപ്ന സുരേഷിനെ അറിയില്ല. ജോലി ശുപാര്‍ശയും നല്‍കിയിട്ടില്ല. അനാവശ്യ വിവാദങ്ങള്‍ ഒഴിവാക്കണമെന്നും തരൂര്‍ ട്വീറ്റില്‍ ആവശ്യപ്പെട്ടു.
കേസില്‍ അന്വേഷണം നടത്തി കുറ്റക്കാരെ ശിക്ഷിക്കണം. തന്റെ ശുപാര്‍ശയില്‍ ആരും യു.എഇ കോണ്‍സുലേറ്റില്‍ ജോലിക്ക് കയറിയിട്ടില്ല. അനാവശ്യമായി പേര് വലിച്ചിഴക്കുന്നവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും ശശി തരൂര്‍ വ്യക്തമാക്കി.
വിദേശകാര്യ മന്ത്രിയായിരുന്നപ്പോള്‍ നിയമനം നടത്തിയെന്നാണ് പ്രചരണം. 2016 ഒക്ടോബറിലാണ് യുഎഇ കോണ്‍സുലേറ്റ് ഉദ്ഘാടനം ചെയ്തത്. അപ്പോള്‍ കേരളത്തിലും കേന്ദ്രത്തിലും താന്‍ പ്രതിപക്ഷ എംപിയായിരുന്നെന്നും തരൂര്‍ വ്യക്തമാക്കി.