സംവിധായിക വധുവിൻസന്റിനു പിന്നാലെ wccക്കെതിരെ വിമർശനവുമായി കോസ്റ്റ്യൂം ഡിസൈനറും സംസ്ഥാന പുരസ്കാര ജേതാവുമായ സ്റ്റെഫി സേവ്യർ. സംഘടനയുടെ അമരത്തിരിക്കുന്ന സംവിധായികയുടെ സിനിമയിൽ നിന്ന് പ്രതിഫലം ചോദിച്ചതിന്റെ പേരിൽ പുറത്താക്കിയെന്ന് സ്റ്റെഫി ആരോപിച്ചു.
സംഘടനയിലെ ഉന്നതരുടെ താൽപര്യങ്ങൾ മാത്രം സംരക്ഷിക്കാനാണ് wcc പ്രവർത്തിക്കുന്നതെന്നും അവർ ഫേസ് ബുക്ക് പോസ്റ്റിൽ കുറ്റപ്പെടുത്തി. സ്റ്റെഫിക്ക് പിന്തുണ അറിയിച്ച് നടി ഐശ്വര്യ ലക്ഷ്മി പോസ്റ്റിൽ അഭിപ്രായം രേഖപ്പെടുത്തിയിട്ടുണ്ട്.
https://www.facebook.com/stephy.xavior/posts/3106756229405955