
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുമായും വേദി പങ്കിട്ടുണ്ടെന്ന് തിരുവനന്തപുരം കോൺസുലേറ്റ് സ്വർണക്കടത്ത് കേസിൽ ആരോപണവിധേയയായ സ്വപ്‌ന സുരേഷ്. കഴിഞ്ഞ നാഷണൽ ഡേയിലാണ് അദ്ദേഹവുമായി വേദി പങ്കിട്ടത്. അന്ന് പ്രതിപക്ഷ നേതാവ് എത്തിയിരുന്നു. അദ്ദേഹത്തിന് ഭക്ഷണം എടുത്ത് നൽകിയതുൾപ്പെടെ താനാണെന്നും സ്വപ്‌ന സുരേഷ് പറഞ്ഞു.
ഡിപ്ലോമാറ്റിക് കാർഗോയുമായി തനിക്ക് വഴിവിട്ട ബന്ധമില്ല. കോൺസുൽ ജനറലിന്റെ അഡ്മിസ്‌ട്രേറ്റീവ് ജോലി മാത്രമാണ് ചെയ്തത്. ആ ജോലിയുടെ ബാഗമായി മുഖ്യമന്ത്രി, മറ്റ് മന്ത്രിമാർ, പ്രതിപക്ഷ നേതാക്കന്മാർ തുടങ്ങിയവരുമായി ഇടപെട്ടിട്ടുണ്ട്. ഔദ്യോഗികമായി മാത്രമാണ് അവരുമായി ഇടപെട്ടിട്ടുള്ളത്. കോൺസുൽ ജനറൽ പറഞ്ഞതല്ലാതെ മറ്റൊരു കാര്യവും ചെയ്തിട്ടില്ലെന്ന് സ്വപ്‌ന പറഞ്ഞു.
മന്ത്രിമാരുടേയും, മുഖ്യമന്ത്രിയുടേയോ ഓഫീസിൽ പോയി ഒരു കരാറിലും പങ്കാളിയായിട്ടില്ലെന്നും സ്വപ്‌ന വിശദീകരിച്ചു.