പ്രഭാസ് നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രം രാധേശ്യാം ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. റൊമാന്റിക് ഡ്രാമയാണ് ചിത്രം. പൂജ ഹെഗ്ഡെയാണ് ചിത്രത്തിലെ നായികയായി എത്തുന്നത്. പ്രഭാസിന്റെ ഇരുപതാമത്തെ ചിത്രമാണിത്.
പ്രണയകഥയാണ് പേര് സൂചിപ്പിക്കുന്നത് പോലെ രാധേശ്യാം പറയുന്നത്. ഗോപി കൃഷ്ണ മൂവീസും യുവി ക്രിയേഷനും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. സോഷ്യൽമീഡിയ അക്കൗണ്ടിലൂടെ പ്രഭാസ് ഫസ്റ്റ്ലുക്ക് ആരാധകരുമായി പങ്കുവെച്ചിട്ടുണ്ട്.
സാഹോയ്ക്ക് ശേഷം പ്രഭാസ് നായകനാകുന്ന ചിത്രമാണ് രാധേശ്യാം. രാധാകൃഷ്ണ കുമാറാണ് ചിത്രം സംവിധാനം ചെയ്യുന്നത്.