തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസില്‍ സ്വപ്ന സുരേഷിന് പങ്കുണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍ ഹൈക്കോടതിയില്‍. സ്വപ്ന, സരിത്, സന്ദീപ് എന്നിവര്‍ സ്വര്‍ണക്കടത്ത് സംഘത്തിലെ കണ്ണികളാണെന്ന് സന്ദീപിന്‍റെ ഭാര്യ സൗമ്യ മൊഴിനല്‍കിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ സ്വപ്നയെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യണമെന്നും മുന്‍കൂര്‍ ജാമ്യാപേക്ഷയെ എതിര്‍ത്ത് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി.
സ്വര്‍ണക്കടത്തില്‍ യുഎപിഎ അടക്കമുള്ള വകുപ്പുകള്‍ ഉള്‍പ്പെുടുത്തി എന്‍ഐഎ കേസ് റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. എന്‍ഐഎ കേസുകളില്‍ ജാമ്യാപേക്ഷ പരിഗണിക്കേണ്ടത് എന്‍ഐഎ കോടതികളാണെന്നും കേന്ദ്രസര്‍ക്കാര്‍ ചൂണ്ടിക്കാട്ടി. സ്വപ്നയ്ക്ക് എന്‍ഐഎ യുടെ എഫ്ഐആറിന്‍റെ പകര്‍പ്പ് നല്‍കാനും കോടതി നിര്‍ദേശിച്ചു. കേസ് അടുത്ത ചൊവ്വാഴ്ച വീണ്ടും പരിഗണിക്കും.