സിബിഎസ്ഇ 12-ാം ക്ലാസ് ഫലം പ്രഖ്യാപിച്ചു. cbseresults.nic.in എന്ന വെബ്‌സൈറ്റിൽ ഫലം അറിയാം. കഴിഞ്ഞ വർഷങ്ങളിലേത് പോലെ തന്നെ ആർട്ട്‌സ്, കൊമേഴ്‌സ്, സയൻസ് വിഭാഗങ്ങളിലെ ഫലം ഒരേ ദിവസം തന്നെയാണ് പുറത്തുവിട്ടിരിക്കുന്നത്.
സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷയ്ക്കായി രജിസ്റ്റർ ചെയ്തത് 12,06,893 കുട്ടികളാണ്. ഇതിൽ 5,22,819 പേർ പെൺകുട്ടികളാണ്. 6,84,068 പേർ ആൺകുട്ടികളാണ്.
ഫെബ്രുവരി 27ന് ഇംഗ്ലീഷ് പരീക്ഷയോടെയാണ് പന്ത്രണ്ടാം ക്ലാസ് പരീക്ഷകൾ ആരംഭിച്ചത്. എന്നാൽ കൊവിഡ് മഹാമാരിയെ തുടർന്ന് പരീക്ഷകൾ ജൂലൈ 1 ലേക്ക് മാറ്റിവയ്ക്കുകയായിരുന്നു.