സംസ്ഥാനത്ത് കോവിഡ് ബാധിച്ച് ഒരാൾ കൂടി മരിച്ചു. കോട്ടയം പാറക്കത്തോട് സ്വദേശി അബ്ദുൾ സലാം ( 71) ആണ് മരിച്ചത്. കോവിഡ് ബാധിച്ച് കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു. ഓട്ടോ ഡ്രൈവറാണ്. രോഗത്തിൻറെ ഉറവിടം വ്യക്തമല്ല. കടുത്ത വൃക്കരോഗവും പ്രമേഹവും ഉണ്ടായിരുന്നതായി ഡോക്ടർമാർ അറിയിച്ചു. ഇതോടെ സംസ്ഥാനത്തെ ആകെ കോവിഡ് മരണം 32 ആയി.
ഇദ്ദേഹത്തിന്റെ സമ്പര്‍ക്കപ്പട്ടികയിലുള്ളവരെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്. ഇതോടെ സംസ്ഥാനത്തെ ആകെ കോവിഡ് മരണം 32 ആയി ഉയര്‍ന്നു.