തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസിലെ മൂന്നാം പ്രതി എന്ന രീതിയില്‍ പ്രചരിക്കുന്ന ചിത്രം തന്റേത് തന്നെയെന്നും എന്നാല്‍ തനിക്ക് സ്വര്‍ണക്കടത്തില്‍ ഒരു ബന്ധവുമില്ലെന്ന് ഫൈസല്‍ ഫരീദ്്. തന്റെ പേര് എന്‍.ഐ.എയുടെ എഫ്.ഐ.ആറില്‍ വന്നതിനെപ്പറ്റി അറിയില്ല. സ്വപ്ന അടക്കം പ്രതികളുമായി ഒരു ബന്ധവുമില്ല. എഫ്.ഐ.ആറില്‍ പറയുന്ന അല്‍സത്താര്‍ സ്‌പൈസസ് എന്ന സ്ഥാപനവും അറിയില്ല. അന്വേഷണത്തിന്റെ ഭാഗമായി ആരും വിളിച്ചിട്ടില്ല, അന്വേഷണവുമായി സഹകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
യു.എ.ഇ കോണ്‍സുലേറ്റിലേക്ക് ഒരു സാധനവും അയച്ചിട്ടില്ല, സ്വപ്നയെയോ, സന്ദീപിനെയോ അറിയില്ലെന്നും ഫൈസല്‍ ഫരീദ് പറഞ്ഞു. ചിത്രം പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും ഫൈസല്‍ ഫരീദ് പറഞ്ഞു.
തിരുവനന്തപുരം വിമാനത്താവളത്തിലൂടെ ഡിപ്ലോമാറ്റിക് ബാഗേജില്‍ സ്വര്‍ണം കടത്തിയ കേസിലെ പ്രതിപ്പട്ടികയില്‍ എന്‍.ഐ.എ മൂന്നാം സ്ഥാനത്ത് ഉള്‍പ്പെടുത്തിയ പേരാണ് ഫൈസല്‍ ഫരീദിന്റേത്. മറ്റു പ്രതികളെ തിരിച്ചറിഞ്ഞെങ്കിലും ഫൈസല്‍ ഫരീദ് ആരാണെന്നത് അജ്ഞാതമാണ്