
സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി സ്ഥിരീകരിച്ചു. കണ്ണൂർ സ്വദേശിനി ആയിഷ ഹജ്ജുമ്മയാണ് കൊവിഡ് ബാധിച്ച് മരിച്ചത്. 63 വയസായിരുന്നു. പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് ആയിഷയുടെ മരണം. ഏറെക്കാലമായി അർബുദത്തിന് ചികിത്സയിലായിരുന്നു.
ഇന്ന് റിപ്പോർട്ട് ചെയ്യുന്ന രണ്ടാമത്ത കൊവിഡ് മരണമാണിത്. കൊവിഡ് ബാധിച്ച് കോട്ടയം പാറത്തോട് സ്വദേശി അബ്ദുൾ സലാം (71) മരിച്ചിരുന്നു. കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു അദ്ദേഹത്തിന്റെ മരണം.