KERALALATESTNEWS

കോവിഡ്; ഓഗസ്റ്റില്‍ ഓരോ ജില്ലയിലും 5000ത്തോളം കോവിഡ് രോഗികളുണ്ടാകുമെന്ന് വിലയിരുത്തല്‍

തിരുവനന്തപുരം:സംസ്ഥാനത്ത് ഓഗസ്റ്റ് മാസം അവസാനത്തോടെ ഓരോ ജില്ലയിലും ശരാശരി 5000ത്തോളം കോവിഡ് രോഗികളുണ്ടാകുമെന്ന് മന്ത്രിസഭായോഗത്തിന്റെ വിലയിരുത്തല്‍. നേരത്തെ തന്നെ ഓഗസ്റ്റില്‍ സംസ്ഥാനത്ത് രോഗികളുടെ എണ്ണം ഏറ്റവും ഉയര്‍ന്നനിരക്കില്‍ എത്തുമെന്ന് വിദഗ്ധ സമിതി മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇത് സാധൂകരിക്കുന്ന രീതിയിലാണ് കേരളത്തിലെ കോവിഡ് രോഗികളുടെ എണ്ണം ഉയരുന്നത്.
ഓഗസ്റ്റ് അവസാനത്തോടെ ഓരോ ജില്ലയിലും ശരാശരി 5000 രോഗികള്‍ എന്ന നിലയില്‍ കോവിഡ് രോഗികളുടെ എണ്ണം ഉയര്‍ന്നേക്കും. പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളെ കൂടി ഉള്‍പ്പെടുത്തി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്താനാണ് മന്ത്രിസഭ തീരുമാനം.

സ്വകാര്യ ആശുപത്രികളും കോവിഡ് ചികിത്സ സൗകര്യം ഏര്‍പ്പെടുത്തും. തീരമേഖലയില്‍ അതീവ ഗുരുതരമാണ് സാഹചര്യമെന്ന് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു. ജനങ്ങളെ അവിടെനിന്ന് മാറ്റിയുള്ള പ്രതിരോധം പ്രായോഗികമല്ല. തീരമേഖലയില്‍ തന്നെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുമെന്നും മന്ത്രി പറഞ്ഞു.

കേരളത്തില്‍ സമ്പര്‍ക്ക രോഗികള്‍ 25 ശതമാനത്തിന് മുകളിലെത്തി. മെയ് നാലിന് ശേഷം 8431 പേര്‍ക്കാണ് ഇന്നലെ വരെ രോഗം സ്ഥിരീകരിച്ചത്. ഇതില്‍ സമ്പര്‍ക്ക രോഗികളുടെ എണ്ണം 2223 ആണ്. രണ്ടാഴ്ച കൊണ്ടാണ് സമ്പര്‍ക്ക രോഗികളുടെ എണ്ണം കുത്തനെ ഉയര്‍ന്നത്. വിവിധ മേഖലകള്‍ കേന്ദ്രീകരിച്ചാണ് രോഗം പകരുന്നത്. ക്ലസ്റ്ററുകള്‍ക്ക് പുറത്തേയ്ക്കും രോഗം പകര്‍ന്നാല്‍ കേരളത്തില്‍ സമൂഹവ്യാപനം സ്ഥിരീകരിക്കും

Related Articles

Back to top button