കൊച്ചി: തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസിലെ മൂന്നാം പ്രതി ഫൈസല്‍ ഫരീദിന്റെ പാസ്പോര്‍ട്ട് മരവിപ്പിച്ചു. അന്വേഷണസംഘത്തിന്റെ ആവശ്യത്തെ തുടര്‍ന്നാണ് വിദേശകാര്യമന്ത്രാലയത്തിന്റെ നടപടി. ഇപ്പോള്‍ യുഎഇയിലുള്ള ഫൈസലിനെ ഇന്ത്യയിലെത്തിക്കാന്‍ അന്വേഷണസംഘം ശ്രമം തുടരുകയാണ്. ഇതിനായി ഇന്റര്‍പോളിനെ സമീപിക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്.
കേസില്‍ നേരത്തെ ഫൈസല്‍ ഫാരിദിന് കൊച്ചി എന്‍ഐഎ കോടതി ജാമ്യമില്ലാ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു. വാറണ്ട് ഇന്റര്‍പോളിന് കൈമാറും.
ഫൈസല്‍ ഫരീദിനെ യുഎഇയില്‍ നിന്നും വിട്ടുകിട്ടുന്നതിനായി ബ്ലൂ നോട്ടീസ് എന്‍ഐഎ പുറപ്പെടുവിക്കും. ഡിപ്ലോമാറ്റിക് ബാഗില്‍ സ്വര്‍ണം കടത്താനായി പ്രതികള്‍ ഉപയോഗിച്ചത് യുഎഇയുടെ വ്യാജമുദ്രയും സ്റ്റിക്കറും ആണെന്ന് എന്‍ഐഎ കോടതിയില്‍ ബോധിപ്പിച്ചു.