KERALALATESTNEWS

മൂന്നാര്‍ ടൗണ്‍ കണ്ടെയ്ന്‍മെന്റ് സോണായി പ്രഖ്യാപിച്ചു

മൂന്നാര്‍: കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് മൂന്നാറിലും നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നു. ടാറ്റ ആശുപത്രിയിലെ ഡോക്ടര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെയാണ് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കിയത്. ഇതേത്തുടര്‍ന്ന് മൂന്നാര്‍ നിയന്ത്രിത മേഖലയാക്കി.

മൂന്നാര്‍ ടൗണ്‍ കണ്ടെയ്ന്‍മെന്റ് സോണായി പ്രഖ്യാപിച്ചു. ഡോക്ടര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ ആശുപത്രിയിലെ അത്യാഹിത വിഭാഗം അടച്ചു. ഇദ്ദേഹത്തോടൊപ്പം ജോലി ചെയ്തിരുന്ന നാല് ഡോക്ടര്‍മാരെയും 12 ജീവനക്കാരെയും നിരീക്ഷണത്തിലാക്കി.

ഡോക്ടറും നഴ്സുമടക്കം 11 പേര്‍ക്കാണ് ജില്ലയില്‍ ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചത്. ഉറവിടം വ്യക്തമല്ലാത്ത ഒരാള്‍ ഉള്‍പ്പെടെ നാലുപേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം പകര്‍ന്നത്. ആന്റിജന്‍ പരിശോധനയിലൂടെയാണ് സമ്പര്‍ക്കരോഗികളെ കണ്ടെത്തിയത്. ജില്ലയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്ത കൊവിഡ് രോഗികളുടെ എണ്ണം 303 ആയി.

Related Articles

Back to top button