KERALALATESTNEWS

കരുനാഗപ്പള്ളിയില്‍ ഹോം ക്വറന്റീനിലായിരുന്ന യുവാവ് ജീവനൊടുക്കി

കൊല്ലം: കരുനാഗപ്പള്ളിയില്‍ ഹോം ക്വറന്റീനിലായിരുന്ന യുവാവ് ജീവനൊടുക്കി. കരുനാഗപ്പള്ളി പടനായര്‍കുളങ്ങര ഹൈബി നിവാസില്‍ അല്‍ഷാനി സലിം ആണ് മരിച്ചത്. 30 വയസ്സായിരുന്നു.ജൂണ്‍ 28 ന് വിദേശത്തു നിന്നും നെടുമ്പാശ്ശേരിയില്‍ എത്തി. കളമശ്ശേരിയില്‍ നടത്തിയ റാപ്പിഡ് ടെസ്റ്റില്‍ നെഗറ്റീവ് ആയിരുന്നു. കഴിഞ്ഞ ദിവസം രാത്രി ബന്ധുക്കള്‍ ഭക്ഷണവുമായി എത്തിയപ്പോഴാണ് മുറിക്കുള്ളില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്.

മൃതദേഹം കോവിഡ് പരിശോധനയ്ക്ക് ശേഷം പോസ്റ്റുമോര്‍ട്ടം നടത്തും. ഭാര്യയും, രണ്ട് മക്കളുമുണ്ട്. കരുനാഗപ്പള്ളി പോലിസ് കേസെടുത്തു.

Related Articles

Back to top button