BREAKING NEWSKERALALATESTNEWS

‘നയതന്ത്ര ചാനല്‍ വഴിയുള്ള സ്വര്‍ണക്കടത്തില്‍ എല്ലാം നിയന്ത്രിച്ചിരുന്നത് സ്വപ്‌ന,അവര്‍ തങ്ങള്‍ക്ക് മാഡം’; സന്ദീപ് നായരുടെ മൊഴി പുറത്ത്

തിരുവനന്തപുരം: നയതന്ത്ര ചാനല്‍ വഴിയുള്ള സ്വര്‍ണക്കടത്തില്‍ എല്ലാം നിയന്ത്രിച്ചിരുന്നത് സ്വപ്ന സുരേഷ് ആയിരുന്നുവെന്ന് സന്ദീപ് നായരുടെ മൊഴി. എത്തുന്ന സ്വര്‍ണം റമീസിനു നല്‍കുന്ന ജോലി മാത്രമാണു തനിക്കുള്ളതെന്നും സന്ദീപ് അന്വേഷണസംഘത്തിന് മൊഴി നല്‍കി. ദുബായില്‍ നിന്നു കയറ്റി അയയ്ക്കുന്ന രീതി സ്വപ്നയ്ക്കു മാത്രമേ അറിയൂ. അവര്‍ തങ്ങള്‍ക്ക് മാഡം ആണെന്നും സന്ദീപ് പറഞ്ഞു.

ഓരോ തവണയും സ്വര്‍ണക്കള്ളക്കടത്ത് നടത്തിയപ്പോഴും ഏറ്റവുമധികം പണം കൈവശപ്പെടുത്തിയത് സ്വപ്നയാണെന്നും സന്ദീപ് മൊഴി നല്‍കിയിട്ടുണ്ട്. കോണ്‍സുലേറ്റിലെ ഉന്നതനും വിഹിതം നല്‍കണമെന്നു പറഞ്ഞായിരുന്നു ഇത്. താന്‍ കൈമാറുന്ന സ്വര്‍ണം റമീസ് ആര്‍ക്കാണു കൊടുക്കുന്നതെന്ന് അറിയില്ല. താന്‍ പണ്ടു മുതല്‍ സ്വര്‍ണം കടത്തി കമ്മിഷന്‍ മാത്രം വാങ്ങുന്നയാളാണ്. നയതന്ത്ര പാഴ്സല്‍ വഴിയുള്ള സ്വര്‍ണക്കടത്ത് സ്വപ്ന നേരത്തേ ചെയ്തിരുന്നതാണെന്നും സന്ദീപിന്റെ മൊഴിയിലുണ്ട്.

സരിത്തിനെ തിരുവനന്തപുരം നഗരത്തില്‍ ഒരു സ്ഥാപനത്തില്‍ ജോലി ചെയ്തപ്പോള്‍ മുതല്‍ പരിചയമുണ്ട്. സരിത് കോണ്‍സുലേറ്റില്‍ ജോലിക്കു കയറിയപ്പോള്‍ സ്വപ്നയെ പരിചയപ്പെടുത്തി. സ്വര്‍ണക്കടത്ത് നയതന്ത്ര പാഴ്സല്‍ വഴിയാകുമ്‌ബോള്‍ ‘റിസ്‌ക്’ ഇല്ലെന്നു പറഞ്ഞതോടെയാണു താന്‍ അതിനൊപ്പം കൂടിയാതെന്നും സന്ദീപ് മൊഴി നല്‍കി.

Related Articles

Back to top button