KERALALOCAL NEWSNEWSTHIRUVANANTHAPURAM

തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ഇന്നലെ 24 പേര്‍ക്ക് കൂടി കോവിഡ്,കൂട്ടിരിപ്പുകാരില്‍ കൂടുതല്‍ പേര്‍ രോഗബാധിതരാകുമെന്ന്‌റിപ്പോര്‍ട്ട്

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ഇന്നലെ കോവിഡ് സ്ഥിരീകരിച്ചത് 24 പേര്‍ക്ക്. ഇതില്‍ 14 പേര്‍ രോഗികളും 10 പേര്‍ കൂട്ടിരിപ്പുകാരുമാണ്. ശസ്ത്രക്രിയ കഴിഞ്ഞവരും ശസ്ത്രക്രിയയ്ക്കായി പ്രവേശിപ്പിച്ചിരുന്നവരും ഇക്കൂട്ടത്തിലുണ്ട്. കൂട്ടിരിപ്പുകാരില്‍ കൂടുതല്‍ പേര്‍ രോഗബാധിതരാകുമെന്നാണ് റിപ്പോര്‍ട്ട്. അതേസമയം രോഗികള്‍ക്കായി ഒരു ഐ.സി.യു കൂടി തുറന്നു. പൂട്ടിക്കിടന്ന നാലു കിടക്കകളുള്ള തൊറാസിക്ക് ഐ.സി.യുവാണ് സജ്ജമാക്കിയത്. രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും കൂട്ടത്തോടെ രോഗം സ്ഥിരീകരിച്ചതോടെ ഇത്രയധികം പേരെ ഒരുമിച്ച് കൊവിഡ് വാര്‍ഡിലേക്ക് മാറ്റേണ്ടിവന്നു.

5,6,14, 24 എന്നിവയ്ക്ക് പുറമേ 18, 19 വാര്‍ഡുകളിലും കൊവിഡ് രോഗികളെ പ്രവേശിപ്പിക്കാനുള്ള നടപടി ആരംഭിച്ചു. കഴിഞ്ഞ ദിവസം ഏഴ് ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ 20 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് നിരീക്ഷണത്തില്‍ കഴിയുന്ന 40 ഡോക്ടര്‍മാര്‍,നഴ്‌സുമാര്‍, അറ്റന്‍ഡര്‍മാര്‍ എന്നിവരുടെ പരിശോധനാഫലം വരാനുണ്ട്.

Related Articles

Back to top button