ERANAKULAMKERALALOCAL NEWSNEWS

സ്വര്‍ണക്കടത്ത കേസ്; ഒരാള്‍ക്കൂടി അറസ്റ്റില്‍

കൊച്ചി: ദുബായില്‍ നിന്നും തിരുവനന്തപുരം വിമാനത്താവളത്തിലൂടെ ഡിപ്ലോമാറ്റിക് ബാഗ് വഴി സ്വര്‍ണം കടത്തിയെന്ന കേസില്‍ ഒരാളെക്കൂടി കസ്റ്റംസ് അറസ്റ്റു ചെയ്തു.കേസുമായി ബന്ധപ്പെട്ട് കസ്റ്റഡിയില്‍ എടുത്ത ഹംസദിന്റെ അറസ്റ്റാണ് കസ്റ്റംസ് ഇന്ന് രേഖപെടുത്തിയത്.ഇയാളെ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ പരിഗണിക്കുന്ന എറണാകുളത്തെ കോടതിയില്‍ ഹാജരാക്കും.നിലവില്‍ 15 പേരെയാണ് കസ്റ്റംസ് ഇതുവരെ അറസറ്റു ചെയ്തത്.

കേസില്‍ ആദ്യം അറസ്റ്റു ചെയ്ത മുഖ്യപ്രതികളിലൊരാളായ പി എസ് സരിത്തിനെ ചോദ്യം ചെയ്തതില്‍ നിന്നാണ് മറ്റുപ്രതികളെക്കുറിച്ചുള്ള വിവരം കസ്റ്റംസിന് ലഭിക്കുന്നതും ഇവരെ അറസ്റ്റു ചെയ്യുന്നതും.കേസിലെ പ്രധാന പ്രതികളെന്ന് കസ്റ്റംസ് കണ്ടെത്തിയിരിക്കുന്ന സ്വപ്ന സുരേഷ്, സന്ദീപ് നായര്‍ എന്നിവര്‍ നിലവില്‍ എന്‍ ഐ എയുടെ കസ്റ്റഡിയില്‍ ആയതിനാല്‍ ഇവരെ ചോദ്യം ചെയ്യാനോ അറസ്റ്റു രേഖപെടുത്താനോ കസ്റ്റംസിന് ഇതുവരെ കഴിഞ്ഞിട്ടില്ല.ഈ മാസം 24 വരെയാണ് ഇവരെ എന്‍ ഐ എ കസ്റ്റഡിയില്‍ കോടതി വിട്ടു നല്‍കിയിരിക്കുന്നത്.ഇവരെ ചോദ്യം ചെയ്യാന്‍ അനുമതി തേടി കസ്റ്റംസ് ഇന്നലെ എന്‍ ഐ എ കോടതിയില്‍ അപേക്ഷ നല്‍കിയിട്ടുണ്ട്

Related Articles

Back to top button